മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ നാടകീയ രംഗങ്ങൾ. കസ്റ്റഡിയിലെടുത്ത സമരക്കാരുമായി നീങ്ങുകയായിരുന്ന പൊലിസ് ബസിന്റെ താക്കോൽ ഊരിയെടുത്ത് ഓടി പ്രതിഷേധത്തിനെത്തിയ യുവതി.
ഒടുവിൽ വഴിയിൽ കുടുങ്ങിയ ബസ് പൊലിസുകാർ ചേർന്ന് തള്ളി നീക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പ്രതിഷേധത്തിനിടെ നഗരത്തിൽ ശക്തമായ പൊലിസ് സന്നാഹമാണ് ഏർപെടുത്തിയിരുന്നത്. പ്രതിഷേധത്തിനിടെ നിരവധി പേരെ ഡൽഹി പൊലിസ്
കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റിലായവരെയും കൊണ്ട് പുറപ്പെടാൻ തയാറെടുക്കുന്നതിനിടെയാണ് പൊലിസ് ബസിന് അടുത്ത് എത്തിയ യുവതി അതിവിദഗ്ദ്ധമായി താക്കോൽ കൈക്കലാക്കുന്നത്. താക്കോൽ നഷ്ടപ്പെട്ടതോടെ മുന്നോട്ട് എടുക്കാൻ കഴിയാതെ ബസ് വഴിയിൽ കുടുങ്ങി.
യുവതിയുടെ ഈ ധീരമായ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ പ്രതികരണമുയരുന്നുണ്ട്. ഔദ്യോഗിക വാഹനത്തിന്റെ താക്കോൽ ഊരിയെടുത്തതിലെ നിയമപ്രശ്നങ്ങളെ ചോദ്യംചെയ്യുന്നുണ്ട് ചിലർ. അതേസമയം വിഡിയോയുടെ ആധികാരികത ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.


Views Today : 21
Total views : 44014