കാരയാട് : മന്ത്രധ്വനികളും പ്രാർത്ഥനാമന്ത്രങ്ങളും നിറഞ്ഞ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ കാരയാട് ശ്രീ പരദേവതാ ക്ഷേത്രം പുനഃപ്രതിഷ്ഠാ ചടങ്ങുകൾ നടന്നു. സർപ്പബലി, ആവാഹനം, ഭഗവതിസേവ തുടങ്ങിയ വിശേഷാൽ ചടങ്ങുകൾ ക്ഷേത്രാന്തരീക്ഷത്തിന് ആത്മീയ ചൈതന്യമേകി. പുനഃപ്രതിഷ്ഠയുടെ ആചാരപരമായ പ്രാധാന്യവും ആത്മീയ മഹത്വവും വിശദീകരിച്ച് വികാസ് പട്ടാമ്പി പ്രഭാഷണം നടത്തി. ക്ഷേത്രപ്രതിഷ്ഠ കർമങ്ങളുടെ പാരമ്പര്യവും വിശ്വാസപരമായ സങ്കൽപ്പങ്ങളും പ്രഭാഷണത്തിൽ അദ്ദേഹം അവതരിപ്പിച്ചു.
തുടർന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് താമരശ്ശേരി ബാലകൃഷ്ണൻ നായർ പ്രഭാഷകൻ വികാസ് പട്ടാമ്പിയെ പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങിന് പുനഃപ്രതിഷ്ഠ കമ്മിറ്റി കൺവീനർ ഒ.കെ. ബാലകൃഷ്ണൻ സ്വാഗതം ആശംസിച്ചു. സുധീഷ് കാമ്പ്രത്ത് സന്നിഹിതനായിരുന്നു. സുഭാഷ് മാസ്റ്റർ നന്ദി രേഖപ്പെടുത്തി.
ക്ഷേത്രത്തിന്റെ പാരമ്പര്യവും വിശ്വാസപൈതൃകവും പുതുതലമുറയിലേക്ക് പകർന്നുനൽകുന്ന സന്ദർഭം കൂടിയായി ഈ ചടങ്ങുകൾ മാറി.
Report:CHANDRAN ISCRA
ഡെയിലി ന്യൂസ് കേരള


Views Today : 9
Total views : 44002