10 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

ജഡ്ജിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം: ‘കോടതിയിലുള്ള വിശ്വാസം പോയി, ഡ്രാമ നടക്കുന്നു; തോറ്റ് പിന്മാറുമെന്ന് ആരും കരുതേണ്ടെന്ന് ഭദ്രകീര്‍ത്തി…

 

ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17കാരന്റെ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് പോലീസും ജയബാലകൃഷ്ണന്റെ കുടുംബവും സമർപ്പിച്ച അപ്പീലുകൾ കോടതി തള്ളി.
അഡീഷണല്‍ ജഡ്ജിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. കുട്ടിയുടെ സാമൂഹിക പശ്ചാത്തല റിപ്പോർട്ട് എവിടെയെന്നും എന്ത് അടിസ്ഥാനത്തിലാണ് പ്രായപൂർത്തിയാകാത്ത വ്യക്തിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും ചോദിച്ച കോടതി, കുറ്റം നിലനിൽക്കില്ലെന്നും കൂട്ടിച്ചേർത്തു.

17-കാരന്റെ ജാമ്യം റദ്ദാക്കില്ലെന്ന് കോടതി അറിയിച്ചു. മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും പ്രോസിക്യൂഷനും നൽകിയ അപ്പീലുകൾ കോടതി തള്ളി.

രൂക്ഷ വിമർശനങ്ങളും കോടതിയുടെ ഭാഗത്ത്നിന്നുണ്ടായി. എഫ്ഐആർ രജിസ്റ്റർ ചെയ്തത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. ഗുരുതര കുറ്റമല്ലെങ്കിൽ ജുവനൈലിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പാടില്ല. നിയമം അറിയില്ലെങ്കിൽ പഠിച്ചിട്ട് പോയാൽ മതിയെന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞു.

നേരത്തെ പതിനേഴുകാരന്റെ പിതാവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഈ ഘട്ടത്തിലും സർക്കാരിനും പ്രോസിക്യൂഷനും വിമർശനം നേരിടേണ്ടി വന്നിരുന്നു. പ്രതിയായ ജഡ്ജിയെ എന്തിനാണ് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു.

ജഡ്ജിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് രണ്ടു തവണയായി ആറു മണിക്കൂറിലധികം സമയം ജഡ്ജിയെ ചോദ്യം ചെയ്തിട്ടുള്ളതാണ്. ആവശ്യപ്പെടുമ്പോഴെല്ലാം ചോദ്യം ചെയ്യലിന് ജഡ്ജി ഹാജരാകുകയും ചെയ്യും. അങ്ങനെയിരിക്കെ എന്തിനാണ് കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യം സർക്കാർ മുന്നോട്ടുവെക്കുന്നതെന്ന് ഹൈക്കോടതി ആരാഞ്ഞു.

ഇരകള്‍ക്ക് നീതി ലഭിക്കേണ്ടതുണ്ടെന്നും ആരുടെയെങ്കിലും ഭാഗത്ത് നിന്ന് സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ അതിന് വഴങ്ങുന്ന രീതിയിലേക്ക് പൊലിസെത്തിയെന്നും കോടതി വിമര്‍ശിച്ചു.

ചേരാനല്ലൂരിലെ മെഴ്സിഡസ് ബെന്‍സ് അപകടക്കേസില്‍ പ്രതിയായ 17കാരന്റെ പിതാവായ സെഷന്‍സ് ജഡ്ജിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ കുടുംബം സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഹൈക്കോടതി വിധി നെഞ്ചില്‍ കുത്തിയതുപോലെയാണ് അനുഭവപ്പെട്ടതെന്ന് മരിച്ച ജയബാലകൃഷ്ണന്റെ മകള്‍ ഭദ്ര കീര്‍ത്തി പ്രതികരിച്ചു. പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ അവസാനിക്കുന്നതിന് തൊട്ടുമുന്‍പാണ് വിധി വന്നതെന്നും കുടുംബം നീതി പ്രതീക്ഷിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.

തങ്ങളുടെ സംശയങ്ങളെല്ലാം ക്രൈംബ്രാഞ്ചിനോട് വിശദമായി ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും, സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും ഭദ്രകീര്‍ത്തി മാധ്യമങ്ങളോട് പ്രതികരിച്ചു. മകനെ രക്ഷിക്കാന്‍ പിതാവ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം.

ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനും കുടുംബം തീരുമാനിച്ചിട്ടുണ്ട്. സാധാരണക്കാർക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും തോറ്റ് പിൻമാറുമെന്ന് ആരും കരുതേണ്ടെന്നും സെഷൻസ് കോടതിയുടെ വിമർശനങ്ങൾക്ക് പിന്നാലെ ഭദ്ര പ്രതികരിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles