10 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

കരിപ്പൂർ സ്വർണക്കടത്തിൽ വൻ ട്വിസ്റ്റ്: തട്ടിക്കൊണ്ടു പോകൽ ഭർത്താവും ഭാര്യയും ചേർന്നുകളിച്ച നാടകം; 5 പേർ പിടിയിൽ

കോഴിക്കോട്:
കരിപ്പൂർ വിമാനത്താവളത്തിന് പുറത്തുവെച്ച് സ്വർണം കടത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സ്വർണം കവർച്ച ചെയ്തതായി വരുത്തിത്തീർക്കാൻ യുവതിയും ഭർത്താവും ചേർന്ന് നടത്തിയ നാടകമായിരുന്നു ഇതെന്ന് പോലീസ് കണ്ടെത്തി.

സ്വയം തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്ത കണ്ണൂർ സ്വദേശിനി പ്രിയങ്ക (34), ഭർത്താവ് റിനീഷ് കണ്ണൂർ സ്വദേശികളായ ശ്രീലാൽ, പ്രിൻസ്, സുബിത്ത് എന്നിവരടക്കം അഞ്ച് പേരെ പോലീസ് പിടികൂടി. ദുബായിൽ നിന്ന് മാല, വള, കൈച്ചെയിൻ എന്നിങ്ങനെ ആഭരണ രൂപത്തിൽ സ്വർണം കടത്തിക്കൊണ്ടുവന്ന യുവതിയെ വിമാനത്താവളത്തിന് പുറത്തുവെച്ച് സംഘം ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയി എന്നായിരുന്നു ആദ്യം ലഭിച്ച വിവരം.

ബുധനാഴ്ച രാവിലെ 11.30-ഓടെയാണ് സംഭവങ്ങളുടെ തുടക്കം. ദുബായിൽനിന്ന് 18 പവൻ സ്വർണവുമായി എത്തിയ തലശ്ശേരി തിരുവങ്ങാട് സ്വദേശിനി പ്രിയങ്കയുമായി നീല ബൊലേനോ കാർ വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനൽ പരിസരത്തുനിന്ന് പുറത്തേക്ക് പാഞ്ഞു. സ്വർണം കൈപ്പറ്റാനെത്തിയ യുവാവ് കാറിന് പിന്നാലെ ഓടുന്നതും ശ്രദ്ധയിൽപ്പെട്ടു.

വിമാനത്താവളത്തിൽ പട്രോളിങ്ങിനും തിങ്കളാഴ്ച നടന്ന കവർച്ചാശ്രമക്കേസിന്റെ അന്വേഷണത്തിനുമായി എത്തിയ കരിപ്പൂർ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘവും പ്രത്യേക സ്ക്വാഡും ഉടൻ കാറിനെ പിന്തുടർന്നു. സ്റ്റേഷൻ വാഹനത്തിലും ബൈക്കുകളിലുമായാണ് പൊലീസ് പിന്തുടർന്നത്. വിമാനത്താവളത്തിൽനിന്ന് 12 കിലോമീറ്ററോളം അകലെ പുളിക്കൽ ആന്തിയൂർക്കുന്ന് റോഡിലേക്ക് തിരിഞ്ഞ കാറിനെ സാഹസികമായി തടഞ്ഞുനിർത്തി സംഘത്തെ കീഴടക്കി. നാട്ടുകാരും പൊലീസിനെ സഹായിച്ചു. ബലംപ്രയോഗിച്ചാണ് പ്രതികളെ പിടികൂടിയത്.

എന്നാൽ പോലീസിന്റെ സമയോചിതമായ ഇടപെടലിൽ മലപ്പുറം പുളിക്കലിൽ വെച്ച് വാഹനം തടഞ്ഞു നിർത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് കവർച്ചാ നാടകത്തിന്റെ ചുരുളഴിഞ്ഞത്. സ്വർണം കൈക്കലാക്കാനും അത് കാരിയർ വഴി നഷ്ടപ്പെട്ടതാണെന്ന് തെറ്റിദ്ധരിപ്പിക്കാനുമാണ് ഭർത്താവും ഭാര്യയും ചേർന്ന് ഈ നാടകം ആസൂത്രണം ചെയ്തത്. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles