കേരളത്തിലെ ഓൺലൈൻ ഡിടിപി ഫോട്ടോസ്റ്റാറ്റ് മേഖലയിലെ തൊഴിലാളികളെയും തൊഴിൽ ഉടമസ്ഥരെയും, ഒന്നിച്ച് നിർത്തിക്കൊണ്ട് മുന്നേറുന്ന ഇന്റർനെറ്റ് ഡിറ്റിപി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് ആൻഡ് ഓണേഴ്സ് അസോസിയേഷൻ ഐഡിപി ഡബ്ല്യു ഒ എ സംഘടനയുടെ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഉണർവ് ഓൺലൈൻ പഠന സഹവാസ ക്യാമ്പ് നവംബർ മാസം 21,22 തീയതികളിൽ മലപ്പുറം മൈമ ഫാം ഹൌസ് പൊന്മുള റിസോർട്ടിൽ വച്ച് നടത്തപ്പെടുകയാണ്. ക്യാമ്പിൽ ഈ മേഖലയിൽ തൊഴിൽ ചെയ്യുന്ന അംഗങ്ങൾ ആയിട്ടുള്ള എല്ലാ മെമ്പർമാർക്കും രണ്ടു ദിവസം രാപകൽ ഓൺലൈൻ പഠന ക്ലാസും, ബിസിനസ് വളർത്തുവാനുള്ള ചർച്ചകളും സംഘടന ചർച്ചകളും കലാപരിപാടികളും സംഘടിപ്പിക്കാൻ തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ എം അലവി, സംസ്ഥാന കമ്മിറ്റി അംഗം ഫൈസൽ ഇംപീരിയൽ, ജില്ലാ സെക്രട്ടറി രഞ്ജിത്ത് മലപ്പുറം, ജില്ലാ പ്രസിഡണ്ട് അബ്ദുനാസർ നിസാമി, ജില്ലാ ട്രഷറർ ജൈസൽ, അഷ്‌റഫ് മങ്കട തുടങ്ങിയവർ അറിയിച്ചു.


Views Today : 9
Total views : 44002