9.8 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

നൈറ്റ് പെട്രോളിങ്ങിനിടെ അനധികൃതമായി മണൽ കടത്തുകയായിരുന്ന മിനി ലോറികൾ പിടികൂടി തിരൂർ പോലീസ് .

തിരൂർ :*നൈറ്റ് പെട്രോളിങ്ങിനിടെ അനധികൃതമായി മണൽ കടത്തുകയായിരുന്ന 2 ലോറികൾ ഒരേ സ്ഥലത്തുനിന്ന് തിരൂർ പോലീസ് പിടികൂടി.അനധികൃത മണൽ കടത്തിനെതിരെ ശക്തമായ നടപടികളാണ് തിരൂർ പോലീസ് സ്വീകരിച്ച് വരുന്നത്. ചമ്രവട്ടം കൈമലശ്ശേരിയിൽ വെച്ചാണ്ഇന്നലെ അർദ്ധ രാത്രിയിൽ 2 മണൽ ലോറികളിൽ അനധികൃതമായി മണൽ കടത്തുകയായിരുന്നത് പിടികൂടിയത് . തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിൻ്റെ നിർദ്ദേശപ്രകാരം തിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് , CPO ദിൽജിത്ത് എന്നിവർ ചേർന്നാണ് മണൽ വാഹനങ്ങൾ പിടികൂടിയത്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ അനധികൃതമായി മണൽ കടത്തിയിരുന്ന 16 ലധികം വാഹനങ്ങളാണ് തിരൂർ പോലീസ് വിവിധ സ്ഥലങ്ങളിൽ നിന്ന് പിടി കൂടിയത് . അനധികൃത മണൽ കടത്തിനെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് തിരൂർ പോലീസ് അറിയിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles