12.8 C
New York
Monday, November 9, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

ഹൂതി വിമതർക്കെതിരെ അന്തിമയുദ്ധം; സഊദിയുടെ പിന്തുണയോടെ യെമൻ ഭരണകൂടം സൈനിക നടപടി ആരംഭിച്ചു


യെമനിൽ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള മുഴുവൻ മേഖലകളും തിരിച്ചുപിടിക്കാൻ സഊദി അറേബ്യയുടെ പിന്തുണയോടെ യെമൻ ഭരണകൂടം സൈനിക നടപടി ആരംഭിച്ചു.
സൈനിക നീക്കം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സഊദി സഖ്യസേന കഴിഞ്ഞ മണിക്കൂറുകളിൽ 50 ഓളം വ്യോമാക്രമണങ്ങൾ നടത്തിയതായി ഹൂതികൾ ആരോപിച്ചു. ഇതിന് പ്രതികാരമായി റിയാദിലുള്ള സഊദി അരാംകോയുടെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് നേരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായും ഹൂതികൾ അവകാശപ്പെട്ടു.

ഹൂതികളുടെ പിടിയിൽ നിന്ന് രാജ്യത്തിന് മോചനം ലഭിക്കുംവരെ ശക്തമായ സൈനിക നടപടി ഉണ്ടാകുമെന്ന് യെമനി പ്രസിഡന്റ് റഷാദ് അൽ അലിമി പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ ഹൂതികൾ ആയുധം താഴെവെക്കണമെന്ന ആഹ്വാനവുമായി സൈനിക വക്താവും രംഗത്തെത്തി. ആയുധം വെച്ചു കീഴടങ്ങുന്ന ഹൂതികൾക്ക് പൊതുമാപ്പ് നൽകുമെന്നും റഷാദ് അൽ അലിമി പ്രഖ്യാപിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles