11.4 C
New York
Monday, November 9, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നിലിന് മുതിര്‍ന്ന നേതാക്കളുടെ പിന്തുണ

കെപിസിസിയുടെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിന് പിന്തുണയേറുന്നു. എകെ ആന്റണി, വിഎം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നീ മുതിര്‍ന്ന നേതാക്കള്‍ കൊടിക്കുന്നില്‍ സുരേഷിനെ പിന്തുണയ്ക്കുന്നതായാണ് സൂചന. നിര്‍ണായക രാഷ്ട്രീയ സാഹചര്യങ്ങളില്‍ സംസ്ഥാനത്തെ കാര്യങ്ങളില്‍ ഹൈക്കമാന്‍ഡ് അഭിപ്രായം തേടുന്ന നേതാക്കളാണ് ഇവര്‍.

മുഖ്യമന്ത്രി വിഡി സതീശനും കൊടിക്കുന്നില്‍ സുരേഷിന് അനുകൂല നിലപാടിലാണ്. അതേസമയം, കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശക്തമായ പരിഗണനയിലുള്ള മറ്റൊരു നേതാവായ മന്ത്രി എപി അനില്‍കുമാറിന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും വ്യത്യസ്ത സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുന്നതിനാല്‍ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് സംസ്ഥാന കോണ്‍ഗ്രസിലെ അധികാര സമവാക്യങ്ങളിലും നിര്‍ണായകമാകും.എട്ട് തവണ ലോക്സഭാംഗമായിട്ടുള്ള വെമ്പായം കൊടിക്കുന്നില്‍ സ്വദേശിയായ സുരേഷ് കെഎസ്യു തലത്തില്‍നിന്ന് ഡിസിസി, കെപിസിസി, എഐസിസി തലങ്ങളിലേക്ക് വളര്‍ന്ന നേതാവാണ്.

നേരത്തേ മൂന്ന് തവണ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടെങ്കിലും അവസരം ലഭിച്ചിരുന്നില്ല. ആദ്യതവണ സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് നറുക്കുവീണത്. പിന്നീട് ഭാവിയില്‍ അവസരം നല്‍കാമെന്ന ഹൈക്കമാന്‍ഡിന്റെ ഉറപ്പിനെത്തുടര്‍ന്ന് കെ സുധാകരനുവേണ്ടി അദ്ദേഹം മാറിനിന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നടന്ന മൂന്നാമത്തെ നീക്കത്തില്‍ ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യമിട്ട് ക്രൈസ്തവ വിഭാഗത്തില്‍നിന്നുള്ള നേതാവിനെയാണ് ഹൈക്കമാന്‍ഡ് പരിഗണിച്ചത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles