9.8 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

പത്താംതരം മുതൽ ഹയർ സെക്കൻഡറി വരെ; തുല്യതാ പഠനത്തിനായി സെപ്തംബർ 25 വരെ അപേക്ഷിക്കാം

സംസ്ഥാന സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള സമയപരിധി സെപ്തംബർ 25 വരെ നീട്ടി. ഏഴാംതരം പാസായ പതിനേഴ് വയസ് കഴിഞ്ഞവർക്കും 2019 വരെയുള്ള കാലയളവിൽ എസ്എസ്എൽസി പരീക്ഷ എഴുതി തോറ്റവർക്കും കോഴ്സിൽ ചേരാം.
പരീക്ഷ മൂല്യനിർണ്ണയം, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തുന്നത് സംസ്ഥാന പരീക്ഷാ ഭവനാണ്. പാസാകുന്നവർക്ക് ഉന്നത പഠനത്തിനും പ്രമോഷനും പിഎസ്.സി നിയമനത്തിനും അർഹതയുണ്ട്. 1050 രൂപയാണ് ഫീസ്.
പത്താംതരം വിജയിച്ച 22 വയസ് പൂർത്തിയായവർക്ക് ഹയർസെക്കൻഡറി തുല്യതാ കോഴ്സിൽ ചേരാം. പ്ലസ് ടു അല്ലെങ്കിൽ പ്രീഡി​ഗ്രി തോറ്റവർക്കും ഇടയ്ക്കു വെച്ച് പഠനം നിർത്തിയവർക്കും ഹയർസെക്കൻഡറി തുല്യതാ കോഴ്സിൽ ചേരാം. ഹ്യൂമാനിറ്റീസ് കൊമേഴ്സ് ​ഗ്രൂപ്പുകളാണുള്ളത്. ജയിക്കുന്നവർക്ക് ഉപരിപഠനത്തിന് യോ​ഗ്യത നേടാം. അഡ്മിഷൻ ഫീസും കോഴ്സ് ഫീസും ഉൾപ്പെടെ 2000 രൂപയാണ് ഹയർസെക്കൻഡറി പഠനത്തിനുള്ള ആകെ ഫീസ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles