10.2 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

ഏകാധ്യാപക വിദ്യാലയങ്ങൾ ഇനിയില്ല, എൽ.പി സ്കൂളുകളായി ഉയർത്തി

,

​തിരുവനന്തപുരം: സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളെ എൽ.പി സ്‌കൂളുകളായി ഉയർത്തി സർക്കാർ ഉത്തരവിറക്കി. സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ നിർദേശ പ്രകാരമാണ് സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന എട്ട് ഏകാധ്യാപക വിദ്യാലയങ്ങളെ എൽ.പി സ്‌കൂളുകളായി ഉയർത്തിയത്.
​മേൽമുറി, അരിമംഗലം, കാളംതുരുത്തി, അരിമണൽ, തരികുളം (മലപ്പുറം ജില്ല), ആലൂർ (കാസർകോട്), കുറത്തിക്കുടി (ഇടുക്കി), കാലാങ്കി (കണ്ണൂർ) എന്നീ എം.ജി.എൽ.സി (MGLC) കളെയാണ് എൽ.പി സ്‌കൂളുകളായി ഉയർത്തിയത്.
​സ്‌കൂൾ ഉയർത്തലിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം കിഴിശ്ശേരി ഉപജില്ലയിലെ മേൽമുറി എം.ജി.എൽ.സിയിൽ ഒക്ടോബർ 2 ന് രാവിലെ 10 മണിക്ക് മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിക്കും. മന്ത്രി പി.കെ ബഷീർ ചടങ്ങിൽ അധ്യക്ഷനാകും.
​പിന്നോക്ക മേഖലയിലെ ഒറ്റപ്പെട്ട വിദ്യാർഥികൾക്ക് പഠനം ഉറപ്പുവരുത്തുന്നതിനായി 1997-ലാണ് മൾട്ടി ഗ്രേഡ് ലേണിങ് സെന്ററുകൾ (MGLC) എന്നറിയപ്പെടുന്ന ഇത്തരം വിദ്യാലയങ്ങൾ ആരംഭിച്ചത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles