10 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

ബാബരി മസ്ജിദ് കേസിൽ സുപ്രിംകോടതി വിധി അന്യായം, അവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നു എന്ന് കോടതി അനുമാനിക്കുക മാത്രമാണ് ചെയ്‌തത്, ശാസ്ത്രീയമായ തെളിവുകളുടെ പിൻബലമില്ല : ചരിത്രകാരൻ ഇർഫാൻ ഹബീബ്

ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് നേരത്തെ ക്ഷേത്രമുണ്ടായിരുന്നു എന്നതിന് പുരാവസ്തുശാസ്ത്രപരമായ തെളിവുകളൊന്നുമില്ല, 2019 നവംബറിലെ സുപ്രിംകോടതി വിധി ഒരു ചരിത്രകാരന്റെ കാഴ്ചപ്പാടിൽ തികച്ചും അന്യായവും നിയമവിരുദ്ധവുമാണെന്ന് പ്രമുഖ ചരിത്രകാരൻ ഇർഫാൻ ഹബീബ്.

ഓൺലൈൻ മാധ്യമമായ ‘ദി പ്രിന്റി’ന് നൽകിയ അഭിമുഖത്തിലാണ് അലീഗഢ് മുസ്ലിം സർവകലാശാലയിലെ പ്രൊഫസർ എമിരിറ്റസ് കൂടിയായ 95 കാരനായ ഇർഫാൻ ഹബീബ് ഇക്കാര്യം തുറന്നടിച്ചത്.

അവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നു എന്ന് കോടതി അനുമാനിക്കുക മാത്രമാണ് ചെയ്തതെന്നും ശാസ്ത്രീയമായ തെളിവുകളുടെ പിൻബലമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്‌ലിം നിർമിതിയുടെ ഇഷ്ടികകൾ കിട്ടുമ്പോൾ അവ വലിച്ചെറിയുകയും കല്ല് കാണുമ്പോൾ അത് വിഗ്രഹത്തിന്റെ ഭാഗമാണെന്ന് പറയുകയുമാണ് ചെയ്തത്. ബാബരി മസ്ജിദ് ക്ഷേത്രമായിരുന്നു എന്നതിന് ലഭിച്ച തെളിവുകൾ തീർത്തും ദുർബലമാണെന്ന് അദ്ദേഹം പറഞ്ഞു.

പള്ളികൾ നിർമിച്ച കാലത്ത് ചിലയിടങ്ങളിൽ ക്ഷേത്രങ്ങളിൽ ഉപയോഗിച്ചിരുന്ന കല്ലുകൾ ഉപയോഗിച്ചിട്ടുണ്ടാകാം. എന്നാൽ അത്തരം കല്ലുകൾ കണ്ടുകിട്ടി എന്നതുകൊണ്ട് അവിടെയുണ്ടായിരുന്ന ക്ഷേത്രം തകർത്താണ് പള്ളി പണിതതെന്ന് അർഥമില്ലെന്നും മറ്റെവിടെ നിന്നെങ്കിലും കൊണ്ടുവന്നതാകാമെന്നും അദ്ദേഹം വിശദീകരിച്ചു.

എല്ലാ പള്ളികൾക്കടിയിലും ശിവലിംഗം തിരയരുതെന്ന ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ മുൻപരാമർശം, അവരുടെ ഭാഗത്തുനിന്നുണ്ടായ അതിരുകടന്ന നടപടികൾ കാരണമാണെന്നും ഹബീബ് അഭിപ്രായപ്പെട്ടു. അവരുടെ തീവ്ര നിലപാടുകൾക്ക് ശേഷം അത്തരം ഒത്തുതീർപ്പ് സംഭാഷണങ്ങൾ അനിവാര്യമായിരുന്നിരിക്കാം. മോഹൻ ഭഗവത് കുറഞ്ഞത് അതെങ്കിലും നിർത്തിവെക്കാൻ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ മുസ്‌ലിം സ്മാരകങ്ങൾക്ക് നിലവിലെ സർക്കാറിന് കീഴിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) മതിയായ സംരക്ഷണം നൽകുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. എല്ലാ മുസ്‌ലിം ഭരണാധികാരികളും ക്ഷേത്രങ്ങൾ തകർത്തിട്ടില്ലെന്നും മുഗൾ ചക്രവർത്തി ഔറംഗസേബ് മാത്രമാണ് വളരെ പരിമിതമായ രീതിയിൽ ക്ഷേത്രങ്ങൾ തകർത്തതെന്നും അക്ബറും ജഹാംഗീറും അത്തരം നടപടികൾ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles