9.8 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

ഐക്യകേരളത്തിന് ഇന്ന് 70 വയസ്; കേരളപ്പിറവി ആഘോഷങ്ങളിൽ സംസ്ഥാനം

തിരുവനന്തപുരം: ഭാഷാടിസ്ഥാനത്തിൽ ഐക്യകേരളം പിറവികൊണ്ടിട്ട് ഇന്ന് എഴുപതുവർഷം. സംസ്ഥാനത്തിന്റെ പേര് കേരളമെന്നാക്കിയ ശേഷമുള്ള ആദ്യത്തെ കേരളപ്പിറവി ദിനമാണിത്. സർക്കാരിന്റെയും വിവിധസംഘടനകളുടെയും നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് സംസ്ഥാനത്തുടനീളം സംഘടിപ്പിച്ചിരിക്കുന്നത്.

1956 നവംബർ ഒന്നിനാണ് മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഒന്നിപ്പിച്ച് കേരളസംസ്ഥാനം രൂപീകൃതമായത്. കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സാംസ്‌കാരിക പരിപാടികൾ, പൊതുസമ്മേളനങ്ങൾ, കലാപരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി രാവിലെ 10 മണിക്ക് നിയമസഭാ സമുച്ചയത്തിൽ സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻ സ്‌പീക്കർമാർ, ഡെപ്യൂട്ടി സ്‌പീക്കർമാർ, മുൻ സെക്രട്ടറിമാർ, മുതിർന്ന മാദ്ധ്യമപ്രവർത്തകർ എന്നിവരെ ആദരിക്കുന്നതിനൊപ്പം അന്താരാഷ്‌ട്ര കായിക മത്സരങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച മുൻ നിയമസഭാംഗം എംജെ ജേക്കബിനെയും വിശിഷ്‌ടമായി ആദരിക്കു. ഇതോടൊപ്പം നിയമസഭാ ലൈബ്രറി റെഫറൻസ് ഹാളിൽ സംഘടിപ്പിക്കുന്ന എട്ടുദിവസം നീണ്ടുനിൽക്കുന്ന പുസ്‌കപ്രദർശനം രാവിലെ 9.15ന് സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. 2026ലേക്കുള്ള എഴുത്തച്ഛൻ പുരസ്‌കാര പ്രഖ്യാപനവും ഇന്ന് നടക്കും.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles