പാലക്കാട്:
മണ്ണാർക്കാട് അലനല്ലൂരിനടുത്തുള്ള എസ്റ്റേറ്റ് പടിയിലെ ഒരു പ്ലാസ്റ്റിക് ഗോഡൗണിന്റെ മേൽക്കൂരയ്ക്ക് മുകളിൽ കയറിയ മൂന്ന് വയസ്സുകാരനെ സാഹസികമായി രക്ഷപ്പെടുത്തി ശിഹാബ് എന്ന യുവാവ്.
പ്ലാസ്റ്റിക് ഗോഡൗണിന്റെ സൈഡിൽ കൂട്ടിയിട്ട ചാക്കു കെട്ടുകൾക്ക് മുകളിലൂടെ കയറിയാണ് കുട്ടി മേൽക്കൂരയിൽ എത്തിയത്.
ജോലിയുടെ ഭാഗമായി എത്തിയ ശിഹാബ് സംഭവം കണ്ട ഉടനെ മേൽക്കൂരയിലേക്ക് കയറി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.
ശിഹാബിന്റെ
അവസരോചിതമായ ഇടപെടൽ മൂലമാണ് കുഞ്ഞ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.


Views Today : 68
Total views : 44097