9.8 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

എ.ടി.എം കൗണ്ടറിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തുകയും ഫയർ എക്സ്റ്റിംഗ്യൂഷർ മോഷ്ടിക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ

തൃശ്ശൂർ നായ്ക്കനാലിലുള്ള ധനലക്ഷ്മി ബാങ്കിന്റെ മെയിൻ ബ്രാഞ്ചിലെ എ.ടി.എം കൗണ്ടറിൽ അതിക്രമിച്ച് കയറി എ.ടി.എം മെഷീൻ നശിപ്പിക്കുകയും ഫയർ എക്സ്റ്റിംഗ്യൂഷർ മോഷ്ടിക്കുകയും ചെയ്ത കേസിൽ പ്രതിയെ തൃശ്ശൂർ ടൗൺ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.

തൃശ്ശൂർ പാറമേക്കാവ് ക്ഷേത്രത്തിന് സമീപം പൂക്കച്ചവടം നടത്തുന്ന തൃശ്ശൂർ കോടന്നൂർ ഹാഷ്മിനഗർ വടക്കേടത്ത് വീട്ടിൽ ഷിബു (42)വാണ് അറസ്റ്റിലായത്.

2026 ഒക്ടോബർ 17-ന് രാത്രി 8 മണിക്കും ഒക്ടോബർ 21-ന് രാവിലെ 10.30 മണിക്കും ഇടയിലുള്ള സമയത്താണ് സംഭവം നടന്നത്. പ്രതി ഒക്ടോബർ 21-ന് പുലർച്ചെ 2.05 മണിയോടെ എ.ടി.എം കൗണ്ടറിൽ അതിക്രമിച്ച് കയറി മെഷീന്റെ കീബോർഡ് ഇളക്കുകയും സ്ക്രീനിൽ പോറലുകൾ വരുത്തി നശിപ്പിക്കുകയും ചെയ്തു. തുടർന്ന് കൗണ്ടറിനുള്ളിൽ സൂക്ഷിച്ചിരുന്ന 2,000 രൂപ വിലവരുന്ന ചുവന്ന നിറത്തിലുള്ള ഫയർ എക്സ്റ്റിംഗ്യൂഷറും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.

ബാങ്ക് മാനേജരുടെ പരാതിയിൽ തൃശ്ശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

തുടർന്ന് എ.ടി.എം കൗണ്ടറിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാറമേക്കാവ് ക്ഷേത്രത്തിന് സമീപത്തുനിന്നും പ്രതിയെ കണ്ടെത്തി. നിയമാനുസൃതം അറസ്റ്റ് രേഖപ്പെടുത്തി.

മോഷ്ടിച്ച ഫയർ എക്സ്റ്റിംഗ്യൂഷർ കണ്ടെത്തുന്നതിനും കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനുമുള്ള അന്വേഷണം തുടരുകയാണ്.

പ്രതിക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
തൃശ്ശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രോഹിത് കെ.യുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

തൃശൂർ അസിസ്റ്റൻറ് കമ്മീഷണർ ടി.ആർ രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ISHO നന്ദകുമാർ, SI രോഹിത്, ASI ഷിജു, ക്യാമറ കണ്ട്രോൾ cpo ജയപ്രകാശ് എന്നിവരാണ് ഉണ്ടായിരുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles