മന്ദ്‌സൗർ: മിഠായിയെച്ചൊല്ലിയുള്ള തർക്കത്തിനിടെ അയൽവാസിയായ സ്ത്രീ വഴക്കുപറഞ്ഞതിലുള്ള വൈരാഗ്യത്താൽ നാലുവയസ്സുകാരനെ വാട്ടർ ടാങ്കിൽ തള്ളിയിട്ട് കൊലപ്പെടുത്തി 12 വയസ്സുകാരി. മധ്യപ്രദേശിലെ മന്ദ്‌സൗർ ജില്ലയിലെ ഷാംഗഡിലാണ് അതിദാരുണമായ സംഭവം നടന്നത്.
വീടിന്‍റെ ടെറസിലെ വാട്ടർ ടാങ്കിലേക്ക് കുട്ടിയെ തള്ളിയിട്ട ശേഷം പെൺകുട്ടി ടാങ്ക് കോൺക്രീറ്റ് സ്ലാബ് ഉപയോഗിച്ച് അടയ്ക്കുകയായിരുന്നു. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചത്. ഒക്ടോബർ 24-നായിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെ തുടർന്ന് നടന്ന തിരച്ചിലിലാണ് മൃതദേഹം വാട്ടർ ടാങ്കിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ തന്നോട് വഴക്കിട്ടതിലുള്ള പ്രതികാരമായാണ് കൃത്യം ചെയ്തതെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞു.
ചോദ്യം ചെയ്യലിന് ശേഷം പെൺകുട്ടിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായി മന്ദ്‌സൗർ എസ്.പി വിനോദ് മീന അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.


Views Today : 8
Total views : 44001