9.8 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

കൊല്ലത്ത് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ച നിലയിൽ; ഇൻസ്റ്റഗ്രാം പരിചയം പരിശോധിച്ച് പൊലീസ്.

കൊല്ലം; ഓടനാവട്ടത്ത് പ-ത്താം-ക്ലാ-സു-കാ-രി-യെ വീട്ടിലെ കിടപ്പുമുറിയിൽ മ-രി-ച്ച നിലയിൽ കണ്ടെത്തി. കട്ടയിൽ രാജി ഭവനിൽ രാജേഷ്-അഞ്ജു ദമ്പതികളടെ മകൾ മാളവിക (15) ആണ് മ-രി-ച്ച-ത്. തൃക്കണ്ണമംഗൽ എസ്കെവി വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു.

ഇന്നലെ വൈകിട്ട് സ്കൂൾ വിട്ട് അഞ്ചരയോടെ വീട്ടിലെത്തിയ മാളവിക കുളിക്കാനായി രണ്ടാം നിലയിലെ കിടപ്പു മുറിയിലേക്കു പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് സഹോദരൻ ജനലിലൂടെ നോക്കിയപ്പോഴാണ് ഈ നിലയിൽ കണ്ടെത്തിയത്. തുടർന്ന് വാതിൽ വെട്ടിപ്പൊളിച്ച് കെ-ട്ട-ഴി-ച്ച് ഉടൻ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാളവികയ്ക്ക് സ്വന്തമായി മൊബൈൽ ഫോൺ ഇല്ല. അമ്മയുടെ ഫോൺ ആണ് ഉപയോഗിച്ചിരുന്നത്. ഇൻസ്റ്റാഗ്രാം വഴി ഒരു യുവാവുമായി പരിചയമുണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ, കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ ഇതു സംബന്ധിച്ചു വ്യക്തത വരുത്താനാകൂ എന്ന് പൂയപ്പള്ളി പൊലീസ് അറിയിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles