9.8 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

കേരളത്തിലെ ബാറുകളിൽ മദ്യപിക്കാൻ ഇനി ആധാർ കാർഡ് നിർബന്ധം

മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായം ഉറപ്പാക്കിയശേഷം മാത്രമേ മദ്യം വിതരണം ചെയ്യാവൂ എന്ന് സംസ്ഥാനത്തെ ബാറുകൾക്ക് കർശന നിർദേശം നൽകി എക്സൈസ് മന്ത്രി
ഇതിനായി ഉപഭോക്താക്കളുടെ ആധാർ കാർഡ് പരിശോധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്ത് മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 23 വയസ്സാണ്. ഈ നിബന്ധനയിൽ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ല. പ്രായപരിശോധന നടത്താതെ മദ്യം നൽകിയതാണ് നെടുമ്പാശ്ശേരിയിലെ മിനികൂപ്പർ വാഹനാപകടത്തിൽ കണ്ട വീഴ്ചയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ബാറുകളിൽ മദ്യപിക്കാനെത്തുന്നവരുടെ പ്രായം പരിശോധിച്ച് ഉറപ്പാക്കേണ്ടത് ബാർ ലൈസൻസികളുടെ ഉത്തരവാദിത്തമാണ്. നിയമം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.
അതേസമയം, സംസ്ഥാന സർക്കാരിന്റെ പുതിയ എക്സൈസ് നയം നവംബറിൽ നിലവിൽ വരും. ഇക്കാര്യം സർക്കാർ ഹൈക്കോടതിയെയും അറിയിച്ചിട്ടുണ്ട്. എൽഡിഎഫ് സർക്കാരിന്റെ മദ്യനയത്തിൽനിന്ന് വ്യത്യസ്തമായിരിക്കും യുഡിഎഫ് സർക്കാരിന്റെ നയമെന്നും എം. ലിജു വ്യക്തമാക്കി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles