10.2 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

72കാന്‍സര്‍മരുന്നുകള്‍ക്ക് വിലകുറയും;137മരു ന്നുകളുടെ വില പുതുക്കി നിശ്ചയിച്ചു,

ന്യൂഡല്‍ഹി: ദേശീയ അവശ്യ മരുന്ന് വില നിയന്ത്രണ പട്ടികയില്‍ പെടാത്ത ( നോണ്‍ ഷെഡ്യൂള്‍) 137 ജനറിക്, ബയോസിമിലര്‍ കാന്‍സര്‍ മരുന്നുകളുടെ ( 643 ബ്രാന്‍ഡുകള്‍) വില പുതുക്കി നിശ്ചയിച്ചു. ഇതുപ്രകാരം 72 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും. പുതുക്കിയ ചില്ലറ വില്‍പ്പന വില (എംആര്‍പി) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നോണ്‍ ഷെഡ്യൂള്‍ കാന്‍സര്‍ മരുന്നുകളുടെ വ്യാപാര മാര്‍ജിന്‍, എംആര്‍പിയുടെ 30 ശതമാനമായി പരിമിതപ്പെടുത്തിയതിന് പിന്നാലെയാണ് ഔഷധ വില നിയന്ത്രണ അതോറിറ്റി ( എന്‍പിപിഎ)യുടെ നടപടി. പുതിയ നിരക്കുകള്‍ നവംബര്‍ 9 മുതല്‍ പ്രാബല്യത്തിലാകും.

72 മരുന്നുകളുടെ വിലയില്‍ 93 ശതമാനം വരെ കുറവുണ്ടാകും. കനത്ത വിലയുള്ളതും ഒറ്റ നിര്‍മ്മാതാവ് മാത്രമുള്ളതുമായ പേറ്റന്റുള്ള 65 പ്രധാന മരുന്നുകളുടെ നിരക്കില്‍ മാറ്റമില്ലാത്തത് രോഗികള്‍ക്ക് കനത്ത തിരിച്ചടിയാണ്.

വ്യത്യസ്ത ബ്രാന്‍ഡുകള്‍ തമ്മില്‍ വിലവ്യത്യാസം ഉണ്ടായിരുന്ന ജനറിക്, ബയോസിമിലര്‍ മരുന്നുകള്‍ക്കാണ് വന്‍ വിലക്കുറവ് ഉണ്ടായത്. സ്തനാര്‍ബുദ ചികിത്സയ്ക്കുള്ള ‘പാല്‍ബാപ്രോ’ എന്ന ബ്രാന്‍ഡിന്റെ 125 മില്ലിഗ്രാമിന്റെ 21 ഗുളികകളുടെ പായ്ക്കറ്റിന് 40,421 രൂപയുണ്ടായിരുന്നത്, 2720 രൂപയായി കുറഞ്ഞു.

പ്രോസ്‌റ്റേറ്റ് കാന്‍സറിനുള്ള ‘അബിറാലൈവ്’ എന്ന മരുന്നിന് (250എംജിയുടെ 120 ഗുളികയ്ക്ക്) 28,000 രൂപയില്‍ നിന്നും 4840 രൂപയായും, സ്തനാര്‍ബുദത്തിനുള്ള ‘വോമസോള്‍’ 10 ഗുളികകളുടെ വില 458 രൂപയില്‍ നിന്നും 39.52 രൂപയായും കുറഞ്ഞിട്ടുണ്ട്.

🔹വിലയില്‍ഇളവില്ലാ ത്ത മരുന്നുകള്‍🔹

65 പ്രധാനമരുന്നുകളുടെ വിലയില്‍ മാറ്റമില്ല. കാന്‍സര്‍പ്രതിരോധത്തിനുള്ളപ്രധാനഇമ്യൂണോതെറാപ്പി മരുന്നായ ‘കീട്രൂഡ’യുടെ വില 100 മില്ലിഗ്രാമിന്റെ ഒരു വയലിന് 2,16,500 ആയി തുടരും.മറ്റൊരുഇമ്യൂണോതെറാപ്പി മരുന്നായ ‘ജെമ്പര്‍ലി’ ( 10മില്ലിലിറ്റര്‍ വയലിന് 1,90,691 രൂപ), ‘ഇംഫിന്‍സി'( 10മില്ലിലിറ്റര്‍ വയലിന് 1,71,324 രൂപ), ശ്വാസകോശ അര്‍ബുദത്തിനെതിരെയുള്ള ‘ടാഗ്രിസോ’ ( 80 എംജിയുടെ10ഗുളികയ്ക്ക് 1,38,830 രൂപ), ‘അലെസെന്‍സ'(150മില്ലിഗ്രാമിന്റെ224ഗുളികകള്‍ക്ക് 4,30,696 രൂപ) എന്നിങ്ങനെവിലമാറ്റമില്ലാതെ തുടരുകയാണ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles