കൊച്ചി: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയും വാഹനമോടിച്ച 17 കാരൻ്റെ പിതാവുമായ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. പ്രതിസ്ഥാനത്തുള്ളവർ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടല്ലോ എന്നും പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നത് എന്നും അന്വേഷണ സംഘത്തോട് ഹൈക്കോടതി ചോദിച്ചു. പൊതുബോധത്തിനോട് കീഴ്‌പ്പെടാനാവില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കേസിൽ രണ്ടാം പ്രതിയുടെ അറസ്റ്റ് തടഞ്ഞത്. പ്രതിസ്ഥാനത്തുള്ളയാൾ ജുഡീഷ്യൽ ഓഫീസറാണെന്നത് കൂടി പരിഗണിച്ചുകൊണ്ട് സംരക്ഷണം നൽകേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. അന്വേഷണത്തോട് സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനും രണ്ടാം പ്രതിയോട് കോടതി നിർദേശിച്ചു. ഹർജിയിൽ വിശദ വാദം പിന്നീട് നടക്കും.


Views Today : 10
Total views : 44003