10 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

ഹൃദ്രോഗിയോട് ക്രൂരത കാട്ടിയ കോതമംഗലം താലൂക്ക് ആശുപത്രി ജീവനക്കാരിക്ക് സസ്പെൻഷൻ

കോതമംഗലം: യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഹൃദ്രോഗിക്ക് താലൂക്ക് ആശുപത്രിയിൽ ചികിത്സ വൈകിയതായി പരാതി. ഡിജിറ്റൽ പേയ്മെന്റ് സ്വീകരിക്കില്ലെന്നും പത്ത് രൂപ ചില്ലറയായി നൽകിയാൽ മാത്രമേ ഒപ്പീസ് ചീട്ട് തരൂ എന്നും ജീവനക്കാരി വാശിപിടിച്ചതാണ് ചികിത്സ വൈകാൻ കാരണം. പെരുമ്പാവൂർ സ്വദേശി കരീം എ.കെയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്.പുലർച്ചെ ഒരു മണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടാണ് കരീം ആശുപത്രിയിലെത്തിയത്. എന്നാൽ ഓൺലൈൻ പെയ്മെന്റ് സ്വീകരിക്കില്ലെന്നും കൃത്യമായ തുക ചില്ലറയായി നൽകണമെന്നും ജീവനക്കാരി കർശന നിലപാടെടുത്തു. പണം നൽകാൻ വൈകിയതോടെ പുലർച്ചെ 45 മിനിറ്റോളം രോഗിയെ ചികിത്സ നൽകാതെ വെയ്റ്റിംഗ് റൂമിൽ ഇരുത്തി. ചികിത്സ അത്യാവശ്യമാണെങ്കിൽ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് പോകാൻ ജീവനക്കാർ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ രോഗിക്കെതിരെ ജീവനക്കാരി പൊലീസിൽ പരാതി നൽകുകയും ചെയ്തു.തുടർന്ന് ഡോക്ടർ പരിശോധിച്ചപ്പോഴേക്കും രോഗിയുടെ നില കൂടുതൽ വഷളായി. പ്രാഥമിക പരിശോധനയ്ക്ക് ശേഷം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത ഇദ്ദേഹത്തിന്റെ നില പിന്നീട് മെച്ചപ്പെട്ടു. അത്യാഹിത വിഭാഗത്തിൽ പോലും മാനുഷിക പരിഗണന നൽകാതെ ജീവനക്കാർ കാണിച്ച ഉദ്യോഗസ്ഥ അഹങ്കാരത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles