കൊച്ചി: കോളിളക്കം സൃഷ്ടിച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി നവംബർ 12 ന് പ്രസ്താവിക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ്വിധി പറയുന്നത്.സിപിഎം നേതാക്കളായ പി.ജയരാജനും ടിവി രാജേഷും ഉൾപ്പെടെയുള്ളവരാണ്കേസിലെ പ്രതികൾ.കേസിന്റെ വിചാരണ നടപടികൾ പൂർത്തിയായി.എംഎസ്എഫ്പ്രവര്‍ത്തകനായിരുന്ന അരിയില്‍ അബ്ദുള്‍ ഷുക്കൂറിനെ 2012 ഫെബ്രുവരി 20നായിരുന്നു കൊലപ്പെടുത്തിയത്.സംഭവ സമയത്ത്സിപിഎം.കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന് നേരെ നടന്ന ആക്രമണത്തിന്റെ പ്രതികാരമായാണ്കൊലപാതകം നടത്തിയതെന്നാണ് സി ബിഐ ആരോപിക്കുന്നത്.
കണ്ണൂർ തളിപ്പറമ്പിലെ ചുള്ളിയോട് വയലിൽ വച്ച് എംഎസ്എഫ്പ്രവർത്തകനായ ഷുക്കൂറിനെ തടഞ്ഞുവച്ച് വിചാരണചെയ്‌ത്‌കൊലപ്പെടുത്തിഎന്നാണ്കേസ്.നേതാക്കൾക്കെതിരേഗൂഢാലോചനക്കുറ്റമാണ്ചുമത്തിയിരിക്കുന്നത്. വിചാരണ കാലയളവിനിടെ രണ്ട് പ്രതികൾ മരണപ്പെട്ടു.33 പ്രതികളുള്ള കേസില്‍ പി ജയരാജൻ 32-ാം പ്രതിയും, ടി വി രാജേഷ് 33ാം -പ്രതി യു മാണ്.സഹകരണആശുപത്രിയിൽ വെച്ച് പി ജയരാജനും ടി വി രാജേഷും അടക്കമുള്ള നേതാക്കൾഗൂഢാലോചനനടത്തിയാണ്കൊലപാതകം ആസൂത്രണംചെയ്തതെന്ന്സിബിഐകുറ്റപത്രത്തിൽപറയുന്നു.



Views Today : 17
Total views : 44010