തിരുവനന്തപുരം:ലോട്ടറിയുടെ മറവില്‍ സോഷ്യല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകള്‍ഉപയോഗിച്ച് വ്യാജലോട്ടറി വില്‍പന നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടിസ്വീകരിക്കുമെന്ന് മുഖ്യമന്ത്രിവിഡി സതീശന്‍. ഇത്തരം തട്ടിപ്പുകള്‍ മുലം ഖജനാവിന് വലിയസാ മ്പത്തികനഷ്ടമാണ്ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി
പറഞ്ഞു.കൂടാതെലോട്ടറിതൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങളും തുടങ്ങിലോട്ടറിമേഖലയിലുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ഇതുണ്ടാക്കുന്നുണ്ട്. വലിയ ഒരുലോബിയായിട്ട്, വലിയ ഒരു ക്രൈമായിട്ട് ഇത് മാറുകയാണ്. പ്രത്യേകിച്ച് പാലക്കാട് പോലെയുള്ള ജില്ലകളിലാണ് ഇത് ഏറ്റവും കൂടുതലായി കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനെതിരെ ലോട്ടറി വകുപ്പ് കര്‍ശന നടപടിയാണ് എടുക്കുന്നതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ലോട്ടറി റഗുലേഷന്‍ആക്ട്അനുസരിച്ച് ഇങ്ങനെ ചെയ്തു കഴിഞ്ഞാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന ക്രിമിനല്‍ കുറ്റമാണ്. വലിയ ഒഫന്‍സ്ആണ്ഇവര്‍ചെയ്യുന്നത്. വ്യാപകമായി വ്യാജ ലോട്ടറി അടിച്ച് വില്‍ക്കുകയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് യാഥാര്‍ത്ഥ്യ മാണെന്നരീതിയില്‍ആളുകളെ കബളിപ്പിക്കുകയും ചെറിയ സമ്മാനം നല്‍കിയും വലിയ സമ്മാനം ലഭിച്ചാല്‍ ഫോണ്‍ ഓഫ് ചെയ്തു പോകുകയും ചെയ്യുന്ന വലിയ തട്ടിപ്പാണ് നടക്കുന്നത്. ഈ തട്ടിപ്പുകാരെമുഴുവന്‍നിയമത്തിന്റെമുന്നില്‍കൊണ്ടുവരാനുള്ള കര്‍ശനമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Views Today : 17
Total views : 44010