10 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

ഭക്ഷണം ഓരോത്തരുടേയും സ്വാതന്ത്ര്യമാണ്; ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിന്റെ നിര്‍ദേശത്തിനെതിരേ രമേശ് ചെന്നിത്തല

Published ; 23-10-2026 വെള്ളി

തിരുവനന്തപുരം: ലോക്ഭവനില്‍ മല്‍സ്യവും മാംസവും വേണ്ടെന്ന പുതിയ ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിന്റെ നിര്‍ദേശത്തിനെതിരേ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഭക്ഷണം ഓരോത്തരുടേയും സ്വാതന്ത്ര്യമാണ്. അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഭക്ഷണ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്ന സംഘപരിവാര്‍ അജണ്ടയില്‍ നിന്ന് ഗവര്‍ണര്‍ പിന്മാറണമെന്ന് കെ സി വേണുഗോപാലും ആവശ്യപ്പെട്ടു. സമ്മിശ്ര ഭക്ഷണ സംസ്‌കാരമുള്ള നാടാണ് കേരളം. ഇനിമുതല്‍ എന്ത് കഴിക്കണം എന്ന് ആരെങ്കിലും നിര്‍ദേശിച്ചാല്‍ അത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്റെ ആദ്യ ഭാഗമാണിതെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. തീരദേശ സംസ്ഥാനമായ കേരളത്തില്‍ മല്‍സ്യസമ്പത്ത് ആവോളമുണ്ട് താനും. അതുകൊണ്ടുതന്നെ വെജിറ്റേറിയനായും നോണ്‍ വെജിറ്റേറിയനായും ഓരോ മനുഷ്യനും ഇവിടെ തുടര്‍ന്നുപോരാം. മലയാളി ശീലിച്ച ഭക്ഷണരീതിക്ക് വിലക്കേര്‍പ്പെടുത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അത് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അതേസമയം, പി പി ദിവ്യക്കെതിരായ വിജിലന്‍സ് കേസിന്റെ ഫയല്‍ മുഴുവന്‍ പരിശോധിച്ചെന്നും അന്വേഷണത്തിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ അനുമതി കൊടുക്കേണ്ടതായിരുന്നുവെന്നും ചെന്നിത്തല പ്രതികരിച്ചു. പി പി ദിവ്യക്കെതിരായ ആരോപണം അന്വേഷണം ആവശ്യമായതാണ്. അതുകൊണ്ടാണ് അനുമതി കൊടുത്തതെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.


.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles