11.4 C
New York
Monday, November 9, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

റോഡപകടങ്ങളിൽ രക്ഷകരായി ഇനി പൊലീസും; ബേസിക് ലൈഫ് സപ്പോർട്ട് (ബി.എൽ.എസ്) പരിശീലനത്തിന് തുടക്കം.

റോഡപകടങ്ങളിലോ മറ്റ് അടിയന്തര സാഹചര്യങ്ങളിലോ പെടുന്നവർക്ക് ഉടനടി വിദഗ്ധമായ രീതിയിൽ പ്രഥമ ശുശ്രൂഷ നൽകി ജീവൻ രക്ഷിക്കാൻ പൊലീസുകാരെ സജ്ജരാക്കുന്ന ബേസിക് ലൈഫ് സപ്പോർട്ട് (ബി.എൽ.എസ്) പരിശീലന പരിപാടിക്ക് ജില്ലയിൽ തുടക്കമായി.

പെരിന്തൽമണ്ണ, മലപ്പുറം, തിരൂർ, താനൂർ, കൊണ്ടോട്ടി, നിലമ്പൂർ എന്നീ ആറ് പൊലീസ് ഡിവിഷനുകൾക്ക് കീഴിലും, അതത് ഡിവൈ.എസ്.പിമാരുടെ പരിധിയിൽ വരുന്ന മുഴുവൻ പൊലീസുകാർക്കുംആണ് പരിശീലനം നൽകുന്നത്.

പരിശീലന പരമ്പരയിലെ ആദ്യ ക്ലാസ് പെരിന്തൽമണ്ണയിൽ ഡിവൈ.എസ്.പി പി.എം. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.അപകടങ്ങളിൽ പരിക്കേൽക്കുന്നവരുടെ നിർണായകമായ ‘ഗോൾഡൻ അവർ’ സമയത്ത് പ്രയോജനപ്പെടുത്തി, രോഗിയുടെ ശ്വാസോച്ഛ്വാസവും രക്തചംക്രമണവും പുനഃസ്ഥാപിക്കാൻ പ്രായോഗികമായി ചെയ്യേണ്ട കർമ്മങ്ങളുടെ പരിശീലനമാണ് സേനാംഗങ്ങൾക്ക് നൽകുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles