9.8 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

സിനഗോഗിന് മുന്നില്‍ തീയിട്ട സംഭവം; പ്രതി എബിന്‍ പോളിനെതിരേ യുഎപിഎ ചുമത്തി

കൊച്ചി: എറണാകുളം സിനഗോഗിന് മുന്നില്‍ തീയിട്ട കേസില്‍ പ്രതി എബിന്‍ പോളിനെതിരേ യുഎപിഎ ചുമത്തി. ഇന്നലെയാണ് യുഎപിഎ ചുമത്തിയുള്ള റിപോര്‍ട്ട് കോടതിയില്‍ നല്‍കിയത്. കേസ് അന്വേഷണം വൈകാതെ എന്‍ഐഎ ഏറ്റെടുക്കും. നിലവില്‍ നാല് കേസുകളിലാണ് എബിന്‍ പോളിനെതിരേ പോലിസ് അന്വേഷണം നടക്കുന്നത്. മൂന്നിടങ്ങളില്‍ ഇയാള്‍ ആക്രമണം നടത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. മൂവാറ്റുപുഴയില്‍ ആള്‍വാസമില്ലാത്ത കെട്ടിടത്തില്‍ ആക്രമണം നടത്തിയതിലും മൂവാറ്റുപുഴ യൂസ്ഡ് കാര്‍ ഷോറൂം ആക്രമണത്തിലും എബിനെ പ്രതി ചേര്‍ത്തിരുന്നു.

ജനുവരിയിലും, മാര്‍ച്ചിലുമായിരുന്നു കെട്ടിടത്തിന് തീയിടാന്‍ ശ്രമിച്ചത്. അജ്ഞാത ആക്രമണം എന്നാണ് ആദ്യം പോലിസ് വിലയിരുത്തിയത്. എബിന്‍ പോള്‍ താനാണ് തീവച്ചത് സ്ഥിരീകരിച്ചു. ഇതോടെയാണ് രണ്ട് കേസുകളിലും എബിനെ പ്രതിച്ചേര്‍ത്തത്. കെട്ടിടം തകര്‍ക്കണമെന്ന ഉദ്ദേശത്തോടെ തീ വച്ചതിന് 326 ജി വകുപ്പ് പ്രകാരമാണ് മുവാറ്റുപുഴ പോലിസ് കേസെടുത്തത്.

കൊച്ചിയിലെ സിനഗോഗിന് മുന്നില്‍ തീയിട്ട സംഭവത്തിലായിരുന്നു എബിന്‍ പോളിനെ പോലിസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്നാണ് മൂവാറ്റുപുഴയില്‍ ഉള്‍പ്പെടെ ഇയാള്‍ നടത്തിയ ആക്രമണം സംബന്ധിച്ച വിവരം പോലിസിന് ലഭിച്ചത്. നേരത്തെ എന്‍ഐഎ സംഘം എബിന്‍ പോളിനെ ചോദ്യം ചെയ്തിരുന്നു.

പ്രതി എബിന്‍ പോള്‍ സിനഗോഗ് ഉള്‍പ്പെടെ മൂന്ന് ഇടങ്ങളില്‍ ആക്രമണം നടത്തിയെന്നാണ് പോലിസിന്റെ കണ്ടെത്തല്‍. എബിന്‍ പോള്‍ ആദ്യം ആക്രമണത്തിന് ശ്രമിച്ചത് മൂവാറ്റുപുഴ മേക്കപ്പാടത്തുള്ള കെട്ടിടത്തിലാണെന്ന് പോലിസ് കണ്ടെത്തി. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. ആളൊഴിഞ്ഞ കെട്ടിടത്തിന്റെ വാതിലിന് തീയിടുകയായിരുന്നു. ‘ബോസ്’ എന്ന ആളുടെ നിര്‍ദേശപ്രകാരമാണ് തീയിട്ടതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പോലിസ് വ്യക്തമാക്കി. പ്രതിയെ ഈ കെട്ടിടത്തിലെത്തിച്ചും തെളിവെടുത്തു.

മൂവാറ്റുപുഴയിലെ യൂസ്ഡ് കാര്‍ ഷോറൂം തീയിട്ടതില്‍ പ്രതിക്ക് പണം ലഭിച്ചതായാണ് പോലിസ് കണ്ടെത്തിയത്. കോലഞ്ചേരി സ്വദേശിയായ പ്രതിക്ക് കാര്‍ ഷോറൂം തീയിട്ടതിന് അഡ്വാന്‍സായി അയ്യായിരം രൂപയോളം ക്രിപ്റ്റോയായാണ് ലഭിച്ചത്. ടെലഗ്രാം ഐഡി വഴിയായിരുന്നു ചാറ്റുകള്‍. സിനഗോഗ് ആക്രമണത്തിനും ഇയാള്‍ക്ക് പണം ലഭിച്ചിരുന്നു.

തനിക്ക് നിര്‍ദേശങ്ങള്‍ നല്‍കിയത് ഉത്തരേന്ത്യന്‍ സ്വദേശിയായ വിക്രമാണെന്നാണ് പ്രതി പോലിസിനോട് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. എന്നാല്‍ വിക്രം തന്നെയാണോ സംഭവത്തിന് പിന്നിലുള്ള ‘ബോസ്’ എന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. എബിന്‍ അംഗമായിട്ടുള്ള ലോറന്‍സ് ബിഷ്‌ണോയിയുടെ പേരിലുള്ള ടെലഗ്രാം ഗ്രൂപ്പില്‍ വിക്രം എന്നയാളും അംഗമാണെന്നും വിവരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധനാഫലം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.

എബിന്‍ പഠിച്ച പുനയിലെ സ്ഥാപനത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന് ശേഷം ബെംഗളൂരും അന്വേഷണം നടത്തും. എബിന് നിര്‍ദേശം നല്‍കിയ ബോസ് ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇതിനായി ടെലഗ്രാമിന്റെ മറുപടി കാത്തിരിക്കുകയാണ് പോലിസ്. മറുപടി ലഭിച്ച ശേഷം പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.

.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles