കണ്ണൂർ: നടാൽ ദേശീയ പാതയിൽ ബൈക്കിൽ മദ്യപൻ ഓടിച്ച കാറിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഷബീർ താണ (39) അന്തരിച്ചു.
കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഷബീർ വ്യാഴം പുലർച്ചെ അഞ്ച് മണിയോടെയാണ് മരിച്ചത്.
ഇതേ അപകടത്തിൽ ഷബീറിന് ഒപ്പമുണ്ടായിരുന്ന ഇൻഫ്ലുവൻസറും ചാലാട് സ്വദേശിയുമായ ശിവത്തിൽ അനൂപ് നേരത്തെ മരിച്ചിരുന്നു. മാഹി സെന്റ് തെരേസാസ് ദേവാലയത്തിലെ തിരുനാൾ ആഘോഷം ചിത്രീകരിക്കാൻ സ്കൂട്ടറിൽ പോകുന്നതിനിടെയാണ് പിന്നിൽ നിന്നെത്തിയ കാർ ഇവരുടെ വാഹനത്തെ ഇടിച്ചു തെറിപ്പിച്ചത്.
ഷബീറിന്റെ വിയോഗത്തോടെ രണ്ട് സോഷ്യൽ മീഡിയ താരങ്ങളെയാണ് കണ്ണൂരിന് നഷ്ടമായത്.


Views Today : 18
Total views : 44011