10.2 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

പോക്സോ കേസും മോഷണപരമ്പരയും; ഒളിവിൽ കഴിഞ്ഞിരുന്ന മംഗലാപുരം സ്വദേശി താനൂർ പൊലീസിന്റെ പിടിയിൽ

താനൂർ:പോക്സോ ആക്ട് പ്രകാരമുള്ള കേസിനു പുറമെ നിരവധി മോഷണക്കേസുകളിൽ പ്രതിയായ മംഗലാപുരം സ്വദേശി മുഹമ്മദ് കൈസ് (31) താനൂർ പൊലീസിന്റെ പിടിയിലായി. ഒളിവിൽ കഴിഞ്ഞിരുന്ന ബംഗളൂരു മടിവാളയിലെ താവളത്തിൽ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം താനൂർ ഡി.വൈ.എസ്.പി സുനിൽ പുളിക്കലിന്റെ കീഴിലുള്ള ഡാൻസാഫ് (DANSAF) സേനാംഗങ്ങളും താനൂർ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. പ്രതിയെ നിരന്തരം നിരീക്ഷിച്ച് മംഗലാപുരം, ഗോവ തുടങ്ങി വിവിധ സ്ഥലങ്ങളിൽ അന്വേഷണം വ്യാപിപ്പിച്ചിരുന്നു. തുടർന്നാണ് മടിവാളയിലെ ഒളിത്താവളം കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.

താനൂർ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയ പ്രതിയുടെ അറസ്റ്റ് സബ് ഇൻസ്പെക്ടർ എൻ.ആർ. സുജിത്ത് രേഖപ്പെടുത്തി. അന്വേഷണ സംഘത്തിൽ താനൂർ സി.ഐ ഷാജഹാൻ യു.കെ, ഡാൻസാഫ് അംഗങ്ങളായ എസ്.ഐ സന്തോഷ്, എസ്.സി.പി.ഒ അനീഷ്, സി.പി.ഒ മാരായ ബിജോയ്, പ്രവീൺ, ജിതിൻ, സരിത, പ്രബീഷ് എന്നിവരും ഉണ്ടായിരുന്നു.

അറസ്റ്റ് രേഖപ്പെടുത്തിയ പ്രതി മുഹമ്മദ് കൈസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles