10.8 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

കട്ട കലിപ്പിൽ ജിഫ്രി കോയ; വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ കൂടിയാലോചന നടത്തിയില്ലെന്ന് അതൃപ്തി

കോഴിക്കോട്: വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ സമസ്തയോട് യാതൊരു കൂടിയാലോചനയും നടത്തിയിട്ടില്ലെന്ന് തുറന്നടിച്ച് കട്ട കലിപ്പിൽ ജിഫ്രി കോയ. മുസ്തഫല്‍ ഫൈസിയെ വഖഫ് ബോര്‍ഡ് അംഗമാക്കിയതില്‍ പരസ്യ അതൃപ്തി പ്രകടിപ്പിച്ചാണ് ജിഫ്രി കോയ രംഗത്തെത്തിയത്.
മുസ്തഫല്‍ ഫൈസിയുടെ പ്രാതിനിധ്യം സമസ്തയോട് ചോദിച്ചിട്ട് തീരുമാനിച്ചതല്ലെന്നും, ഏതെങ്കിലും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാകും അദ്ദേഹത്തെ ഉള്‍പ്പെടുത്തിയതെന്നും ജിഫ്രി കോയ വ്യക്തമാക്കി.

അതേസമയം, മായിന്‍ ഹാജിയെ എടുത്തതില്‍ പൂര്‍ണ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മായിന്‍ ഹാജിക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചെറുപ്പം മുതല്‍ സമസ്തയില്‍ പ്രവര്‍ത്തിച്ചുവരുന്ന വ്യക്തിയാണ് മായിന്‍ ഹാജി. മുസ്‌ലിം ലീഗിന്റെ നോമിനിയാണെങ്കിലും സമസ്തയുടെ കൂടി ആളാണ് അയാൾ. അതുകൊണ്ടുതന്നെ സമസ്തയ്ക്ക് ന്യായമായി ലഭിക്കേണ്ട കാര്യങ്ങൾ ലഭിക്കുമെന്ന വലിയ പ്രതീക്ഷയുണ്ടെന്നും ജിഫ്രി കോയ കൂട്ടിച്ചേർത്തു. അതേസമയം, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയില്‍ തികച്ചും നിഷ്പക്ഷമായി പ്രവര്‍ത്തിക്കുമെന്നാണ് ജിഫ്രി കോയയെ സന്ദര്‍ശിച്ച ശേഷം മായിന്‍ ഹാജി വ്യക്തമാക്കിയത്.

തുടർനീക്കങ്ങളുടെ ഭാഗമായി കാന്തപുരം എ.പി. അബൂബക്കറുമായി മായിന്‍ ഹാജി കൂടിക്കാഴ്ച നടത്തും. കോഴിക്കോട് മര്‍ക്കസില്‍ വെച്ചാകും കൂടിക്കാഴ്ച നടക്കുക. വഖഫ് ബോര്‍ഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് അനുനയ നീക്കത്തിന്റെ ഭാഗമായി വഖഫ് മന്ത്രി ഇന്നലെ അയാളെ സന്ദര്‍ശിച്ചിരുന്നു. ബോര്‍ഡില്‍ കാന്തപുരം വിഭാഗത്തിന് പ്രാതിനിധ്യം നല്‍കാനും തീരുമാനമായിട്ടുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles