കണ്ണൂർ: കണ്ണപുരം പാറപ്പുറത്ത് വയോധികയുടെ വീട്ടിൽ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തുകയും വീടിന്റെ ജനൽച്ചില്ലുകൾ തകർത്തു നാശനഷ്ടം വരുത്തുകയും ചെയ്തെന്ന പരാതിയിലും, ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവർ പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തെന്ന കേസിലും കണ്ണപുരം പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. 2026 ഒക്ടോബർ 20, 21 തീയതികളിലുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഒക്ടോബർ 20-ന് രാത്രി 10.30നും 11നും ഇടയിൽ നാലുപേർ ചേർന്ന് പ
പാറപ്പുറത്തെ തോട്ടത്തിൽ സരോജിനിയുടെ വീട്ടിൽ അതിക്രമിച്ചുകയറി സരോജിനിയെയും മകളെയും ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് ആദ്യ എഫ്.ഐ.ആറിലെ ആരോപണം.
സംഭവത്തിൽ രൺധീർ, ദീപക്, മനോജ്, ഉദയൻ എന്നിവരെ പ്രതികളാക്കി കണ്ണപുരം പൊലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 562/2026 ആയി ഭാരതീയ ന്യായ സംഹിതയിലെ 296(b), 351(2), 329(4), 110, 324(6) വകുപ്പുകളും 3(5) വകുപ്പും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.
ഇതേ സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ കസ്റ്റഡിയിലെടുക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് രണ്ടാമത്തെ കേസ്. കണ്ണപുരം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ സഹദ് എൻ.കെ.യുടെ പരാതിപ്രകാരമാണ് ക്രൈം നമ്പർ 563/2026 ആയി കേസ് രജിസ്റ്റർ ചെയ്തത്.
സ്റ്റേഷനിൽവെച്ച് സന്തോഷ് കുമാർ എസ്.ഐ.യുടെ വയറിന്റെ ഇടതുഭാഗത്ത് ചവിട്ടിയെന്നും രൺധീറും മനോജ് കുമാറും ചേർന്ന് എസ്.ഐ.യെയും ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.സി.പി.ഒ. സിനീഷിനെയും സി.പി.ഒ. രാജേഷിനെയും പിടിച്ചുതള്ളുകയും യൂണിഫോമിൽ പിടിച്ചുവലിക്കുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തെന്നുമാണ് രണ്ടാമത്തെ എഫ്.ഐ.ആറിലെ ആരോപണം. ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും രേഖപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് പരിക്കേറ്റ ഉദ്യോഗസ്ഥർ പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതായും എഫ്.ഐ.ആറിൽ പറയുന്നു.
രണ്ടാമത്തെ കേസിൽ സന്തോഷ് കുമാർ കെ.വി., മനോജ് കുമാർ കെ.വി., ശ്രീരന്ധീർ പി. എന്നിവരെ പ്രതികളായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 132, 351(2), 296(b) വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രതികളെ കോടതി പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.


Views Today : 17
Total views : 44010