ഫ്‌ലോറിഡ: മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിവേചനങ്ങളെയും അധിക്ഷേപങ്ങളെയും രൂക്ഷമായി വിമര്‍ശിച്ച് യുണൈറ്റഡ് സ്റ്റേറ്റ്‌സ് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍. ഫ്‌ലോറിഡയിലെ കൊയ്‌നോണിയ വര്‍ഷിപ്പ് സെന്ററില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം വിശുദ്ധ ഖുര്‍ആനിലെ വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് നിലപാട് വ്യക്തമാക്കിയത്.
തന്റെ മകള്‍ ചെല്‍സി ക്ലിന്റണാണ് ഈ ഖുര്‍ആന്‍ വചനം തനിക്ക് പരിചയപ്പെടുത്തിയതെന്ന് അദ്ദേഹം ഓര്‍മിച്ചു. തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ ഖുര്‍ആന്‍ പൂര്‍ണ്ണമായി വായിച്ച മകള്‍, ആ വചനം വായിക്കാന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നു എന്ന് ബില്‍ ക്ലിന്റണ്‍ പറഞ്ഞു. പ്രസ്തുത വചനം അദ്ദേഹം വേദിയില്‍ പങ്കുവെച്ചു.
‘മനുഷ്യരെ പരസ്പരം നിന്ദിക്കാനല്ല, മറിച്ച് പരസ്പരം അറിയാനും സ്‌നേഹിക്കാനുമാണ് അല്ലാഹു ഭൂമിയില്‍ വ്യത്യസ്ത ജനവിഭാഗങ്ങളെ സൃഷ്ടിച്ചത്. ഏത് മതവിഭാഗത്തിലായാലും മോശമായ സ്വഭാവക്കാരുണ്ടാകാമെന്നും എന്നാല്‍ നാമെല്ലാവരും തെറ്റുപറ്റാന്‍ സാധ്യതയുള്ള മനുഷ്യരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലീങ്ങള്‍ മുസ്ലീങ്ങളായതിന്റെ പേരില്‍ മാത്രം അവഹേളിക്കപ്പെടുന്നതില്‍ തനിക്ക് മടുപ്പുവന്നതായും ബില്‍ ക്ലിന്റണ്‍ വ്യക്തമാക്കുകയുണ്ടായി.


Views Today : 10
Total views : 44003