കണ്ണൂർ: കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിമുതിര്‍ന്ന നേതാവ് കെ സുധാകരൻ എം.പി. ഒരു ന്യായവുമില്ലാതെയാണ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും അതിൽ ദുഃഖമുണ്ടെന്നും സുധാകരൻ തുറന്നടിച്ചു. പാര്‍ട്ടിക്ക് വേണ്ടി രക്തം ചീന്തിയവരുടെ വിയര്‍പ്പിനെ വില കുറച്ചു കാണുന്ന പ്രവ്യത്തി ഗുണം ചെയ്യില്ലെന്ന് പറഞ്ഞ അദ്ദേഹം, സര്‍ക്കാരിന്‍റെ തെറ്റ് ചൂണ്ടിക്കാട്ടാന്‍ ഭരണപക്ഷത്തിന്‍റെ ഉള്ളിലും ആർജ്ജവമുണ്ടാകണമെന്ന് അഭിപ്രായപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന് ആവശ്യമുള്ളത് സ്തുതി പാഠകരെയല്ല, തെറ്റ് ചൂണ്ടിക്കാട്ടുന്ന പോരാളികളെയാണ്. കണ്ണൂരില്‍ താനും പ്രവര്‍ത്തകരും അനുഭവിച്ച യാതന ചില്ലറയല്ലെന്നും അടിപതറി നിന്ന കോൺഗ്രസിനെ വിജയങ്ങളിലേക്ക് നയിച്ചയാളാണ് താനെന്നും സുധാകരൻ പറഞ്ഞു. തൻ്റെനിലപാട് തുറന്നു പറയാന്‍ തനിക്ക് അവകാശമുണ്ട്. അധികാരത്തേക്കാള്‍ വലുതാണ് ആദര്‍ശം. നിലപാടുകളുടെ പേരില്‍ തന്നോട് വിയോജിപ്പുണ്ടാകാം. സ്ഥാനങ്ങളേക്കാള്‍ വലുതാണ് പ്രസ്ഥാനമെന്നും അക്രമ രാഷ്ട്രീയത്തോട് തന്‍റെ നിലപാടില്‍ മാറ്റമില്ലെന്നും സുധാകരൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പരസ്യ പ്രസ്‌താവന നടത്തുന്നത് കെ പി സി സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് വിലക്കിയിരുന്നു ഈ പശ്ചാത്തലത്തിലാണ് കെ സുധാകരൻ്റെ വെളിപ്പെടുത്തൽ.


Views Today : 14
Total views : 44007