10.2 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

കാലിക്കറ്റ് സർവകലാശാലയിലെ 32 ആർഎസ്എസ് അനുകൂല അധ്യാപകരുടെ നിയമന നടപടി പിൻവലിക്കണം; യങ് ഡെമോക്രാറ്റ്സ് പ്രതിഷേധം

തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാലയിലെ ബോർഡ് ഓഫ് സ്റ്റഡീസുകളിൽ 32 ആർഎസ്എസ് അനുകൂല അധ്യാപകരെ ഉൾപ്പെടുത്തിയ നടപടി പിൻവലിക്കണമെന്നും സർവകലാശാലയുടെ കാവിവത്കരണ നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യങ് ഡെമോക്രാറ്റ്സ് മലപ്പുറം ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

യങ് ഡെമോക്രാറ്റ്സ് സംസ്ഥാന ഓർഗനൈസിംഗ് കമ്മിറ്റി അംഗം ടി. അബ്ദുൽ നാസർ മാർച്ച് ഉദ്ഘാടനം ചെയ്തു. സർവകലാശാലയെ കാവിവത്കരിക്കാനുള്ള നീക്കങ്ങൾ അനുവദിക്കില്ലെന്നും വിവാദ നിയമന നടപടി അടിയന്തരമായി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കൺവീനർ അഡ്വ. അബ്ദുൽ മജീദ്, ജോയിന്റ് കൺവീനർ യൂനുസ് വെന്തൊടി എന്നിവർ സംസാരിച്ചു. കമ്മിറ്റി അംഗങ്ങളായ അജ്മൽ എൻ, സൽമാൻ ഫാരിസ് എം, തമീം ബിൻ ബക്കർ, മുസ്തഫ ഷാനൂരി, ഫവാസ് ഒഴൂർ, ടി. മുഹമ്മദ് അലി എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles