10.2 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

വയോധികയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസ്; വിദ്യാർഥിയടക്കം നാലുപേർ അറസ്റ്റിൽ

മലപ്പുറം:
പെരുവള്ളൂരിൽ വയോധികയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ വിദ്യാർഥിയടക്കം നാലുപേർ അറസ്റ്റിൽ. തേഞ്ഞിപ്പലം പൊലീസാണ് പ്രതികളെ പിടികൂടിയത്. പള്ളിക്കൽ മാതാംകുളം സ്വദേശി രാഹുൽ (21), സുഹൃത്തുക്കളായ കൊടുവള്ളി കിഴക്കോത്ത് നാലോപിലാക്കൽ വീട്ടിൽ ജസീം (33), ഐക്കോട്ടുമ്മൽ വീട്ടിൽ അബ്ദുള്ള സുലൈം (21) എന്നിവരും കൗമാരക്കാരനായ വിദ്യാർഥിയുമാണ് അറസ്റ്റിലായത്.

ഒക്ടോബർ 18ന് രാവിലെ 10.30ഓടെയാണ് പെരുവള്ളൂർ വട്ടപ്പറമ്പ് പാത്തിക്കുഴി പാലത്തിന് സമീപം താമസിക്കുന്ന കോഴിത്തൊടി കോതേരി ഫാത്തിമയുടെ (78) സ്വർണാഭരണങ്ങൾ കവർന്നത്. വീട്ടിനകത്തായിരുന്ന ഫാത്തിമയുടെ മുഖം തലയണകൊണ്ട് പൊത്തിയായിരുന്നു കവർച്ച. മൂന്നര പവന്റെ നാല് വളകളും രണ്ടര പവന്റെ ഒരു മാലയും ഉൾപ്പെടെ ആറ് പവൻ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കലണ്ടർകാണുക

കവർച്ച നടത്തിയ വിദ്യാർഥി ആഭരണങ്ങൾ സുഹൃത്തായ രാഹുലിന് കൈമാറുകയായിരുന്നു. രാഹുൽ ആഭരണങ്ങൾ ജസീമിന് കൈമാറി. തുടർന്ന് ജസീം കൊടുവള്ളിയിലെ ഒരു ജ്വല്ലറിയിൽ ആഭരണങ്ങൾ വിൽക്കുകയായിരുന്നു.

തേഞ്ഞിപ്പലം സി.ഐ നവീൻ ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ വീടുകളിലെത്തിച്ചും ജസീമിനെ കൊടുവള്ളിയിലെ ജ്വല്ലറിയിൽ കൊണ്ടുപോയും പൊലീസ് തെളിവെടുപ്പ് നടത്തി.

പ്രതികൾ ആസൂത്രണം ചെയതാണ് കവർച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles