👉വണ്ടൂര്‍, കാളികാവ് ആരോഗ്യബ്ലോക്ക്പരിധികളിലായി 66 പേര്‍ക്ക് മഞ്ഞപ്പിത്തംസ്ഥിരീകരിച്ചു.
മലപ്പുറം:മലപ്പുറത്തെ മലയോര മേഖലയില്‍ മഞ്ഞപ്പിത്തം പടരുന്നു. കാളികാവില്‍മഞ്ഞപ്പിത്തംബാധിച്ച്ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പെവുന്തറ സ്വദേശി അബ്ദുല്‍ സത്താറാണ് മരിച്ചത്.45വയസ്സായിരുന്നു. രോഗം കരളിനെ ബാധിച്ചതിനെ തുടര്‍ന്ന് സത്താറിനെകോഴിക്കോട്ടെസ്വകാര്യആശുപത്രിയില്‍പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനിലമോശമായതോടെഅതിതീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിചികിത്സനല്‍കിയെങ്കിലും രക്ഷിക്കാനായില്ല.
വണ്ടൂര്‍,കാളികാവ്ആരോഗ്യബ്ലോക്ക്പരിധികളിലായി66പേര്‍ക്ക്മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. രോഗംപടരുന്നപശ്ചാത്തലത്തില്‍ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍,രാത്രികാലങ്ങളില്‍ മാത്രംകച്ചവടം നടത്തുന്നസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ആരോഗ്യവകുപ്പ്കര്‍ശനപരിശോധന ആരംഭിച്ചു.
വണ്ടൂരിലുംകാളികാവിലുമായിരണ്ട്സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. കഴിഞ്ഞ മാസം വണ്ടൂരില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ചറെസ്റ്റോറന്റില്‍ നിന്ന്ഭക്ഷണംകഴിച്ചവര്‍ക്കാണ് പ്രധാനമായും രോഗം ബാധിച്ചിട്ടുള്ളത്. മഞ്ഞപ്പിത്തംകൂടുതലായി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ക്ലോറിനേഷന്‍ പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടുണ്ട്.
രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും ആരോഗ്യവകുപ്പുമായി ചേര്‍ന്ന് മഞ്ഞപ്പിത്തം തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.


Views Today : 17
Total views : 44010