തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് കോർപറേഷ നുകളെ ബന്ധിപ്പിച്ച് 24 മണിക്കൂറിനുള്ളിൽ പാഴ്സലുക ൾ എത്തിക്കാനുള്ള അതിവേഗ പോസ്റ്റൽ സേവനത്തിന് തുടക്കം കുറിച്ച് തപാൽ വകുപ്പ്. തിരുവനന്തപുരം, കൊ ല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ കോർപറേ ഷൻ പരിധിയിലുള്ള സ്ഥലങ്ങളിലാണ് സേവനലഭ്യത.
നിലവിൽ സ്പീഡ് പോസ്റ്റ് പാഴ്സലുകൾക്ക് കേരളത്തി നുള്ളിൽ 24 മുതൽ 48 മണിക്കൂർ വരെ സമയപരിധിയാ ണ് നിശ്ചയിച്ചിട്ടുള്ളത്. ഇതാണ് കോർപറേഷൻ പരിധി കളിൽ കൂടുതൽ വേഗത്തിലെത്തുന്നത്. അധിക ചാർജി ല്ലാതെയാണ് ഈ സേവനം. ‘അഡ്വേർഡ് നെക്സ്റ്റ് ഡേ ഡെലിവറി'(എ.എൻ.ഡി.ഡി) എന്നാണ് പുതിയ സംവി ധാനത്തിന്റെ പേര്. തിരുവനന്തപുരം-കണ്ണൂർ റൂട്ടിൽ പു തുതായി ഏർപ്പെടുത്തിയ പാഴ്സൽ വാനുകളുടെ സൗ കര്യം പ്രയോജനപ്പെടുത്തിയാണ് പുതിയ ക്രമീകരണം. ലോക തപാൽ ദിനത്തോടനുബന്ധിച്ച് തമ്പാനൂർ ചൈ ത്രം ഹോട്ടലിൽ നടന്ന ചടങ്ങിൽ ചീഫ് പോസ്റ്റ‌് മാസ്റ്റർ ജനറൽ അമിതാഭ് സിങ് ആറ് കോർപറേഷൻ മേയർമാർ ക്കും കത്തയച്ച് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
ഇതോടൊപ്പം രണ്ട് പോസ്റ്റ് കാർഡുകളും അമിതാഭ് സിങ് പ്രകാശനം ചെയ്തു. ഫ്ലൈ ദുബൈ വിമാനം പറ ത്തുന്നതിനിടെ കുത്തേറ്റിട്ടും സാഹസിക ഇടപെടൽ ന ടത്തി യാത്രക്കാരുടെ ജീവൻ രക്ഷിച്ച ക്യാപ്റ്റൻ സ്മിത് ധീരത അടയാളപ്പെടുത്തുന്നതാണ് ഇതിലൊന്ന്. തിരുവ നന്തപുരം നഗരസഭയിലെ ശുചീകരണ തൊഴിലാളികളു ടെ സേവനങ്ങൾക്കുള്ള ആദരമാണ് രണ്ടാമത്തെ കവർ.
സുകന്യ സമൃദ്ധി യോജനക്ക് കീഴിലുള്ള പാസ് ബുക്കു കൾ വിതരണം ചെയ്‌തു. മേയർ വി.വി. രാജേഷ് അധ്യ ക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥ്, എം.ആർ. ഗോപൻ, കേരള സർക്കിൾ ഡയറക്‌ടർ പോ സ്റ്റൽ സർവിസസ് എൻ.ആർ. ഗിരി, തിരുവനന്തപുരം നോർത് ഡിവിഷൻ സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓ ഫിസ് ഗോവാഡ നവ്യ, ഡയറക്‌ടർ ഓഫ് അക്കൗണ്ട് പോസ്റ്റൽ ഡി. വൈഷ്‌ണവി എന്നിവർ പങ്കെടുത്തു.


Views Today : 21
Total views : 44014