10.8 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

കാസര്‍കോട് ഡയറിയില്‍ ഗുണനിലവാരമില്ലാത്ത പാലില്‍ 27 ലക്ഷത്തിന്റെ നഷ്ടം;

മില്‍മയുടെ മലബാർ യൂണിയൻ പിരിച്ച്‌ വിട്ടതിന് പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കൊരുങ്ങി സർക്കാർ. സാമ്പത്തിക ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ ക്ഷീര വികസന വകുപ്പും, സഹകരണ വകുപ്പും നടപടി സ്വീകരിക്കും.

വ്യാപക ക്രമക്കേട് കണ്ടെത്തിയതിനാലാണ് മലബാർ യൂണിയൻ പിരിച്ചുവിട്ടതെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അവകാശപ്പെട്ടു. സർക്കാർ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് മില്‍മ ചെയർമാൻ പറഞ്ഞു.

ഇന്നലെയാണ് മില്‍മയുടെ മലബാർ യൂണിയൻ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേഷൻ ഭരണം ഏർപ്പെടുത്തിയത്. മില്‍മ മലബാർ യൂണിയനില്‍ 25 വർഷമായി ഓഡിറ്റ് പോലും നടത്തിയിട്ടില്ല, കാസർകോട് ഡയറിയില്‍ ഗുണനിലവാരമില്ലാത്ത പാല്‍ സംഭരിച്ചത് വഴി 27 ലക്ഷരൂപയുടെ നഷ്‌ടം സംഭവിച്ചു, മലപ്പുറം ഡയറിയില്‍ നിന്ന് 84 ലക്ഷം രൂപയുടെ നെയ്യ് മോഷണം പോയി തുടങ്ങി നിരവധി ക്രമക്കേടുകളാണ് ക്ഷീരവികസന ഡയറക്ടറുടെ പരിശോധനയില്‍ കണ്ടെത്തിയത്. സിപിഎമ്മിന്‍റെ നിയന്ത്രണത്തിലാണ് മില്‍മ മലബാർ യൂണിയൻ പ്രവർത്തിച്ചിരുന്നത്. സർക്കാർ നടപടി രാഷ്ട്രീയപ്രേരിതമാണെന്നാണ് മില്‍മ ചെയർമാൻ കെ.എസ് മണിയുടെ വാദം.

അഴിമതി നടത്തിയിട്ട് രാഷ്ട്രീയ പ്രേരിതമെന്ന വാദം ഉന്നയിക്കുന്നത് ശരിയല്ലെന്ന് മീര വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്‌ണ പ്രതികരിച്ചു. സാമ്പത്തിക ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി എടുക്കാനാണ് സർക്കാർ തീരുമാനം. സഹകരണ നിയമങ്ങള്‍ക്ക് വിരുദ്ധമായി എന്തെല്ലാം കാര്യങ്ങള്‍ നടന്നിട്ടുണ്ടെന്ന് സഹകരണ വകുപ്പും പരിശോധിക്കും. മലബാർ യൂണിയൻ പിരിച്ച്‌ വിട്ടതിന് എതിരെ കോടതിയെ സമീപിക്കാനും മില്‍മ ആലോചിക്കുന്നുണ്ട് .

നേരത്തെ തിരുവനന്തപുരം യൂണിയൻ പിരിച്ച്‌ വിട്ട നടപടിയില്‍ കോടതിയില്‍ നിന്നും അനുകൂല നിലപാട് ഉണ്ടാവാത്തതിനാല്‍ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തില്‍ മാത്രം കോടതിയെ സമീപിക്കാനാണ് മില്‍മയുടെ ആലോചന.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles