10.8 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

മലയാളികളുടെ ഐ ഫോണ്‍, ഭ്രാന്ത്‌ ആളെ കാണിക്കാനാണോ അതോ അത്യാവശ്യ ഉപയോഗത്തിനാണോ?

കണ്ണാടിയ്ക്ക് മുന്നില്‍ നിന്ന് പാതി മുഖം മറച്ച്‌ പുറകിലെ ആപ്പിള്‍ ലോഗോ കൃത്യമായി ഒപ്പിയെടുക്കുന്ന മിറർ സെല്‍ഫികള്‍ ഇന്നൊരു ഹരമാണ്.

അതിലേറെ അതൊരു രോഗവുമാണ് !

കോളേജ് വരാന്തകളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും ഓഫീസുകളിലും എന്തിന് വഴിയോര തട്ടുകടകളില്‍ പോലും ലേറ്റസ്റ്റ് ഐഫോണുകള്‍ കറക്കിപ്പിടിച്ചു നടക്കുന്ന ആളുകളുടെ എണ്ണം കേരളത്തില്‍ ദിനംപ്രതി പെരുകുകയാണ്.

എന്നാല്‍ ഈ തിളങ്ങുന്ന ഗ്ലാസ് ബോഡികള്‍ക്കും വിഖ്യാതമായ ക്യാമറ മൊഡ്യൂളുകള്‍ക്കും പിന്നില്‍ പലപ്പോഴും ഒളിഞ്ഞിരിക്കുന്നത് ഓരോ മാസാവസാനവും നെഞ്ചുപിടഞ്ഞ് വിയർക്കുന്ന ഒരു ശരാശരി മലയാളിയുടെ സാമ്പത്തിക ശ്വാസംമുട്ടലുകളാണെന്നതാണ് നഗ്നമായ യാഥാർത്ഥ്യം.

ഒരു ലക്ഷവും ഒന്നര ലക്ഷവും രൂപ വിലമതിക്കുന്ന ഗാഡ്‌ജെറ്റുകള്‍ മാസത്തില്‍ ഇരുപതിനായിരമോ മുപ്പതിനായിരമോ രൂപ ശമ്പളമുള്ള സാധാരണക്കാരുടെ കയ്യില്‍ അനായാസം എത്തിച്ചേരുന്നത് എങ്ങനെയെന്ന് പരിശോധിക്കുമ്പോഴാണ് നമ്മുടെ നാട് എത്തിനില്‍ക്കുന്ന ഉപഭോഗ ഭ്രാന്തിന്റെ ആഴം ബോധ്യപ്പെടുക.

കണക്കുകള്‍ പരിശോധിച്ചാല്‍ ആരും ഞെട്ടിപ്പോകും. കഴിഞ്ഞ വർഷം മാത്രം ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ടത് ഒന്നേകാല്‍ കോടിയിലധികം ഐഫോണുകളാണ്. അതിലും ഭയാനകമായ മറ്റൊരു കണക്കുണ്ട്; രാജ്യത്ത് വില്‍ക്കപ്പെടുന്ന ഇത്തരം പ്രീമിയം ഫോണുകളില്‍ 70 ശതമാനവും വിറ്റുപോകുന്നത് ഉയർന്ന തവണ വ്യവസ്ഥയിലുള്ള ഇ.എം.ഐകള്‍ വഴിയാണ്.

മൊത്തം ജനസംഖ്യയില്‍ ഒന്നരക്കോടിയോളം ആളുകള്‍ക്ക് മാത്രം പ്രതിവർഷം പത്ത് ലക്ഷം രൂപയ്ക്ക് മുകളില്‍ വരുമാനമുള്ള ഒരു വികസ്വര രാജ്യത്താണ് സാധാരണക്കാരൻ ഇത്രയധികം ആഡംബര ഭ്രമത്തിന് അടിമപ്പെടുന്നത്.

പണം തികയാതെ വരുമ്പോള്‍ അച്ഛനമ്മമാരെ വൈകാരികമായി സമ്മർദ്ദത്തിലാക്കുന്ന വിദ്യാർത്ഥികള്‍, ആദ്യത്തെ ശമ്പളം കിട്ടുമ്പോള്‍ തന്നെ അടുത്ത മൂന്ന് വർഷത്തെ വരുമാനം പണയപ്പെടുത്തി ഇ.എം.ഐ അടിച്ചെടുക്കുന്ന തുടക്കക്കാരായ ജീവനക്കാർ—ഇവരെല്ലാം ചെന്നുവീഴുന്നത് തിരിച്ചുകയറാനാകാത്ത സാമ്പത്തിക പടുകുഴിയിലേക്കാണ്.

എന്തുകൊണ്ടാണ് മലയാളിക്ക് ഐഫോണിനോട് ഇത്രയേറെ അഭിനിവേശം തോന്നുന്നത് ? സാമ്പത്തിക ശാസ്ത്രത്തിലെ ‘കോണ്‍സ്പിക്വസ് കണ്‍സംഷൻ’ (Conspicuous Consumption) എന്ന തത്വമാണ് ഇവിടെ അക്ഷരാർത്ഥത്തില്‍ പ്രകടമാകുന്നത്.

ഒരു ഉപകരണം അതിന്റെ ആവശ്യകതയ്ക്ക് വേണ്ടിയല്ല, മറിച്ച്‌ സമൂഹത്തിന് മുന്നില്‍ തങ്ങളുടെ സമ്പത്തും നിലവാരവും വ്യാജമായി കാണിച്ച്‌ മേനി നടിക്കാൻ വേണ്ടി മാത്രം ഉപയോഗിക്കുക എന്ന വികലമായ മനോഭാവമാണിത്.

അമ്പതിനായിരം രൂപയ്ക്ക് താഴെ ഐഫോണിന്റെ ഏതാണ്ട് എല്ലാ സൗകര്യങ്ങളും നല്‍കുന്ന മികച്ച ഫോണുകള്‍ വിപണിയില്‍ സുലഭമായിരിക്കെ, എന്തിനാണ് ലക്ഷങ്ങള്‍ മുടക്കി ഈ ബ്രാൻഡിന് പിന്നാലെ പായുന്നത് എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ: ‘സ്റ്റാറ്റസ് സിംബല്‍’.

കോടികള്‍ വിലയുള്ള ബെൻസോ ബി.എം.ഡബ്ല്യുവോ വാങ്ങാൻ പ്രാപ്തിയില്ലാത്ത സാധാരണക്കാരന്, സമൂഹത്തിലെ അതിസമ്പന്നർ കയ്യില്‍ പിടിക്കുന്ന അതേ ബ്രാൻഡ് സ്വന്തമാക്കാനുള്ള എളുപ്പവഴിയായി ഐഫോണ്‍ മാറുന്നു. ജനങ്ങളുടെ ഈ ആഡംബര മോഹത്തെ ടെക് ഭീമന്മാർ പരമാവധി ചൂഷണം ചെയ്യുന്നുമുണ്ട്.

ഓരോ വർഷവും ക്യാമറയുടെ ആകൃതിയിലോ ബോഡിയുടെ നിറത്തിലോ വരുത്തുന്ന നിസ്സാരമായ മാറ്റങ്ങള്‍ വഴി, ‘ഇത് പുതിയ മോഡലാണ്’ എന്ന് മറ്റുള്ളവരെ പെട്ടെന്ന് ബോധ്യപ്പെടുത്താൻ ഉതകുന്ന വിപണി തന്ത്രങ്ങളാണ് കമ്പനികള്‍ പയറ്റുന്നത്.

സ്വന്തമായി റെഡി ക്യാഷ് കൊടുത്തു വാങ്ങാൻ സാമ്പത്തിക ഭദ്രതയുള്ളവർ ഇത്തരം പ്രീമിയം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതില്‍ യാതൊരു തെറ്റുമില്ല. എന്നാല്‍ അടവുകള്‍ മുടങ്ങിയാല്‍ സ്വസ്ഥത കെടുന്ന സാധാരണക്കാരൻ ഈ പ്രഹസനത്തിന് തുനിയുമ്പോഴാണ് ജീവിതം വഴിമുട്ടുന്നത്.

വീട്ടില്‍ അത്യാവശ്യമായ ഒരു ഗാർഹികോപകരണം വാങ്ങാനോ, പ്രായമായ മാതാപിതാക്കള്‍ക്ക് ഒരു ഹെല്‍ത്ത് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനോ, കുടുംബത്തോടൊപ്പം മനസ്സമാധാനത്തോടെ ഒരു യാത്ര പോകാനോ ബാക്കി വെക്കാതെയാണ് ആ മാസത്തെ സിംഹഭാഗം പണവും മൊബൈല്‍ ഇ.എം.ഐയിലേക്ക് പോകുന്നത്.

അപ്രതീക്ഷിതമായി ഒരു രോഗമോ അടിയന്തിര ചെലവോ വീട്ടില്‍ ഉണ്ടായാല്‍ ഇത്തരക്കാർ നേരിടുന്ന അരക്ഷിതാവസ്ഥ വിവരണാതീതമാണ്. പുറത്ത് വലിയ ‘റിച്ചായി’ വിലസുമ്പോഴും ഉള്ളില്‍ രണ്ട് അറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഈ ആധുനിക അല്പത്തരം നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത് കടുത്ത മാനസിക സംഘർഷങ്ങളിലേക്കും ഉറക്കമില്ലായ്മയിലേക്കുമാണ്.

സാമ്പത്തിക വിദഗ്ധർ ഇതിനായി മുന്നോട്ടുവെക്കുന്ന ‘1-3-50-10’ എന്ന ലളിതമായ ഫോർമുല ഇനിയെങ്കിലും മലയാളി ചിന്തകളില്‍ ഇടംപിടിക്കേണ്ടതുണ്ട്.

വാങ്ങുന്ന ഫോണിന്റെ വില സ്വന്തം ഒരു മാസത്തെ വരുമാനത്തില്‍ കവിയരുത് (1), എടുത്ത ഫോണ്‍ ചുരുങ്ങിയത് മൂന്ന് വർഷമെങ്കിലും മാറ്റാതെ ഉപയോഗിക്കാൻ തയ്യാറാകണം (3), ജീവിതത്തിലെ മൊത്തം ഇ.എം.ഐകള്‍ മാസവരുമാനത്തിന്റെ 50 ശതമാനത്തില്‍ താഴെയായിരിക്കണം (50), മൊബൈല്‍ ഫോണ്‍ പോലുള്ള അനാവശ്യ ഇ.എം.ഐകള്‍ ശമ്പളത്തിന്റെ 10 ശതമാനത്തില

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles