10.2 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

ഇറാൻ ഉപരോധം: യുഎസ് പ്രമേയം വീറ്റോ ചെയ്‌ത്‌ റഷ്യയും ചൈനയും; തിരിച്ചടിയേറ്റ് അമേരിക്ക

ഇറാനെതിരായ ഉപരോധങ്ങള്‍ നിരീക്ഷിക്കുന്ന യുഎന്‍ വിദഗ്ധ സമിതിയുടെ കാലാവധി നീട്ടാനുള്ള അമേരിക്കയുടെ പ്രമേയം ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിൽ റഷ്യയും ചൈനയും വീറ്റോ ചെയ്തു. സമിതിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് യുഎസ് വീണ്ടും പ്രമേയവുമായി എത്തിയത്. അമേരിക്കൻ കേന്ദ്രീകൃതമായ ലോകഘടനയെ ചൈനയും റഷ്യയും ചേര്‍ന്ന് തകർത്തുവെന്ന് ഇതിനോട് പ്രതികരിച്ചുകൊണ്ട് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ വ്യക്തമാക്കി.
ഇറാനും റഷ്യയ്ക്കുമെതിരായ സാമ്പത്തിക സമ്മര്‍ദം ശക്തമാക്കുന്നതിനായി അമേരിക്കന്‍ ജനപ്രതിനിധി സഭ പുതിയ ഉപരോധ ബില്‍ പാസാക്കിയിരുന്നു. 159നെതിരെ 262 വോട്ടുകള്‍ക്കാണ് പ്രതിനിധി സഭയില്‍ ബില്‍ പാസായത്. കഴിഞ്ഞ മാസം സെനറ്റിലും (86-11) ഈ ബില്‍ അംഗീകരിക്കപ്പെട്ടിരുന്നു.
പ്രധാനമായും റഷ്യയെ ലക്ഷ്യം വെച്ചുള്ളതായിരുന്നു ഈ ബില്ലെങ്കിലും, 2026-ല്‍ അവസാനിക്കേണ്ടിയിരുന്ന 1996-ലെ ഇറാന്‍ ഉപരോധ നിയമം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടാനും ഇതിൽ വ്യവസ്ഥയുണ്ട്. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ നിരവധി അംഗങ്ങൾ സ്വന്തം പാര്‍ട്ടിയുടെ നിലപാട് മറികടന്ന് റിപ്പബ്ലിക്കന്മാര്‍ക്കൊപ്പം ചേര്‍ന്നാണ് ബില്ലിനെ അനുകൂലിച്ചത്. ഇതിനുപിന്നാലെയാണ് യുഎസ് ഐക്യരാഷ്ട്രസഭയിൽ പുതിയ നീക്കം നടത്തിയത്.
അതേസമയം, പശ്ചിമേഷ്യൻ കടലിടുക്കുകളിൽ പിരിമുറുക്കം രൂക്ഷമായി തുടരുകയാണ്. ഹോര്‍മുസ് കടലിടുക്കില്‍ അനധികൃത പാതയിലൂടെ സഞ്ചരിച്ച ടോഗോ പതാകയേന്തിയ എണ്ണക്കപ്പലിന് നേരെ ആക്രമണം നടത്തിയതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. ഏദനിൽ നിന്ന് ഏകദേശം 139 കിലോമീറ്റര്‍ കിഴക്ക് എണ്ണക്കപ്പലിനെ ചെറിയ ബോട്ട് പിന്തുടരുകയും തടയാന്‍ ശ്രമിക്കുകയും ചെയ്തതായി യുകെ എംടിഒയും (UKMTO) വ്യക്തമാക്കി.
ഇതിനിടെ ഇറാനുമായി ബന്ധപ്പെട്ട ഒരു ക്രിപ്‌റ്റോ കറന്‍സി ട്രേഡിങ് പ്ലാറ്റ്ഫോമിനെ യുഎസ് ട്രഷറി വകുപ്പ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇറാനുമായുള്ള യുദ്ധം അവസാനിക്കുകയാണെന്നും ഇരുരാജ്യങ്ങളും തമ്മില്‍ നേരിട്ട് ചർച്ച നടത്തിയിട്ടുണ്ടെന്നും ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
“ഇറാനെ പൂര്‍ണമായി നശിപ്പിക്കണമോ വേണ്ടയോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ട നിര്‍ണായക ഘട്ടത്തിലാണ് ഞാൻ. ഇറാന്റെ കാര്യത്തില്‍ എന്തും സംഭവിക്കാം,” എന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles