കാസർകോട് ജില്ലയിൽ സംഘടനാടിസ്ഥാനത്തിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് നടന്ന 48 സ്‌കൂളുകളിൽ 40 ലും എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം. യുഡിഎസ്എഫിന്റെ കൈയിലായിരുന്ന ഉദുമ ജിഎച്ച്എസ്എസ് ഏഴ് വർഷത്തിനുശേഷം എസ്എഫ്ഐ തിരിച്ചുപിടിക്കുകയും മുഴുവൻ സീറ്റും തൂത്തുവാരുകയും ചെയ്തു. കഴിഞ്ഞ വർഷം നഷ്ടമായ പെരിയ ജിഎച്ച്എസ്എസ് ഇത്തവണ തിരിച്ചുപിടിച്ചു. കക്കാട്ട്, കാഞ്ഞിരപ്പൊയിൽ, മടിക്കൈ അമ്പലത്തുകര, മടിക്കൈ മേക്കാട്ട്, പാക്കം, കുണ്ടംകുഴി, അട്ടേങ്ങാനം, ബല്ല ഈസ്റ്റ്, കാരഡുക്ക തുടങ്ങിയ സ്കൂളുകളിൽ മുഴുവൻ സീറ്റും എസ്എഫ്ഐ നേടി. കുണ്ടംകുഴിയിൽ കഴിഞ്ഞ തവണ നഷ്ടമായ മൂന്ന് സീറ്റ് തിരിച്ചുപിടിച്ചു. ജില്ലയിൽ യുഡിഎസ്എഫ് എട്ടിടത്ത് മാത്രമായി ഒതുങ്ങി.
ഇരിയണ്ണി, കാരഡുക്ക, ബള്ളാൽ, വരക്കാട്, കയ്യൂർ, ചിമേനി, കൂളിയാട്, ഉദ്ദിനൂർ, പിലിക്കോട്, കൂറ്റമ്മത്ത്, തിമിരി, കൊടക്കാട്, ഇലമ്പച്ചി, കുമ്പളപ്പള്ളി കരിൻപിൽ, ചായ്യോത്ത്, ബങ്കളം കക്കാട്ട്, കാഞ്ഞിരപ്പൊയിൽ, മടിക്കൈ മേക്കാട്ട്, മടിക്കൈ അമ്പലത്തുകര, പെരിയ, കാഞ്ഞങ്ങാട് ദുർഗ, കാഞ്ഞങ്ങാട് സൗത്ത്, ഉപ്പിലിക്കൈ, വെള്ളിക്കോത്ത്, രാവണേശ്വരം, ബല്ല, ഹൊസ്ദുർഗ്, അമ്പലത്തറ, കുണ്ടംകുഴി, ബേത്തൂർപ്പാറ, കുറ്റിക്കോൽ, മുന്നാട്, കൊളത്തൂർ, ഉദുമ, തച്ചങ്ങാട്, ബാറ, പാക്കം, കോടോത്ത്, അട്ടേങ്ങാനം, ബള്ളാന്തോട് സ്കൂളുകളിലാണ് എസ്എഫ്ഐ വൻവിജയത്തോടെ വെന്നിക്കൊടി പാറിച്ചത്.
എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം സമ്മാനിച്ച ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികളെയും ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്തു. ഉദുമ ജിഎച്ച്എസ്എസിൽ വിജയിച്ച എസ്എഫ്ഐ സ്ഥാനാർത്ഥികളെയും ആനയിച്ചുള്ള ആഹ്ലാദ പ്രകടനം


Views Today : 9
Total views : 44002