ദില്ലി: രാജ്യത്തെ 8 റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ള പരിശോധന നടത്തിയതിൽ ഇ.കോളി ബാക്ടീരിയ കണ്ടെത്തിയതായി റിപ്പോർട്ട്. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിൻ്റെ (സി.എ.ജി) റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാലു റെയിൽവേ സോണുകളിലെ എട്ട് സ്റ്റേഷനുകളിലെ വാട്ടർ കൂളറുകളിൽ നിന്നെടുത്ത വെള്ളത്തിൻ്റെ സാമ്പിളുകളിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷനുകളിലെ ശുചിത്വ സംവിധാനങ്ങളിലും കുടിവെള്ള സൗകര്യങ്ങളിലും ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതായി സി.എ.ജി അറിയിച്ചു. സതേൺ റെയിൽവേ സോണിലെ കോയമ്പത്തൂർ, പാലക്കാട് ജംഗ്ഷൻ, സൗത്ത് സെൻട്രൽ റെയിൽവേയിലെ ഹൈദരാബാദ്, സെൻട്രൽ റെയിൽവേയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനൽ, ഭീവണ്ടി റോഡ്, കല്യാൺ, ലോണാവള, ഈസ്റ്റേൺ റെയിൽവേയിലെ മധുപൂർ എന്നിവിടങ്ങളിലാണ് കുടിവെള്ളത്തിൽ ഇ കോളി ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്.
ഓഗസ്റ്റ് 12ന് പാർലമെൻറിൽ സമർപ്പിച്ച നോൺ സബർബൻ റെയിൽവേ സ്റ്റേഷനുകളിലെ യാത്രക്കാരുടെ സൗകര്യങ്ങളും ശുചിത്വവും സംബന്ധിച്ച സി.എ.ജി റിപ്പോട്ടിലാണ് കണ്ടെത്തലുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
ന്യൂസ് ഡസ്ക്
ഡെയിലി ന്യൂസ് കേരള


Views Today : 17
Total views : 44010