മണ്ണന്തല: എംസി റൂട്ടിൽ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പുത്തൻ ജനറേഷൻ ഥാർ ജീപ്പ് നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിൽ നിന്നയാളിനെ ഇടിച്ചു തെറിപ്പിച്ച് മതിലിലും കടയിലും ഇടിച്ചു കയറി. മണ്ണന്തല വഴി പോകുമ്പോൾ തന്നെ അമിതവേഗത്തിൽ ആയിരുന്നുവത്രെ ജീപ്പ്.വളരെ വേഗത്തിൽ പാഞ്ഞ ഈ ജീപ്പിൽ അമ്മയും മകളുമാണ് യാത്രക്കാരായിരുന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ ജീപ്പിന്റെ മുൻചക്രം ഊരിത്തെറിച്ചു. സുരക്ഷാസംവിധാനങ്ങളുള്ള ജീപ്പ് ആയിരുന്നതുകൊണ്ട് ജീപ്പിലെ യാത്രക്കാർക്ക് ഗുരുതരമായ പരിക്കില്ലെന്നാണ് റിപ്പോർട്ട്.എന്നാൽ ബസ് കാത്തുനിന്ന ആൾ ഗുരുതരാവസ്ഥയിൽ ആണെന്നും റിപ്പോർട്ട് ഉണ്ട്. വിദേശയാത്രയ്ക്ക് വേണ്ടിയുള്ള മെഡിക്കൽ പരിശോധനയ്ക്ക് എത്തി മടങ്ങുകയായിരുന്ന ആളാണ് ഈ കോട്ടമുകൾ ബസ്റ്റോപ്പിൽ ബസ് കാത്തു നിന്നിരുന്നത്. മണ്ണന്തല പോലീസ് മേൽ നടപടികൾ സ്വീകരിച്ചു
S R ഹരികിഷോർ
ഡെയിലി ന്യൂസ് കേരള


Views Today : 21
Total views : 44014