10.8 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

ലോകകപ്പ് കിരീടം നേടി സ്പെയിൻ (1-0)!!!

ന്യൂയോർക്ക്: അർജൻ്റിന-സ്പെയിൻ ഫിഫ ലോകകപ്പ് ഫൈനൽ മത്സരം അധിക സമയത്തേക്ക് നീണ്ടു . 90 മിനിറ്റ് നിശ്ചിത സമയത്ത് മത്സരം ഗോൾരഹിതമായതോടെയാണ് മത്സരം അധിക സമയത്തേക്ക് നീണ്ടത്. അനുവദിക്കപ്പെട്ട എക്സ്ട്രാ ടൈംമിൽ 106-ാം
മിനിറ്റിൽ ഫെറാൻ ടോറസ് ആദ്യ ഗോൾ നേടിയതോടെ സ്പെയിൻ ഇത്തവണ ലോകകപ്പ് ചാമ്പ്യന്മാരായി(1-0) .നിക്കോ വില്ല്യംസ് പിറകോട്ട് ഹെഡ് ചെയ്തുകൊടുത്ത പന്ത് ​ടോറസ് ഒന്നാന്തരമായി ഗോളിലേ്ക്ക് വഴിതിരിച്ചുവിടുകയായിരുന്നു. നിശ്ചിത സമയത്തും ഇൻജുറി ടൈമിലും ഒരു ഷോട്ടുപോലും സ്‌പെയിൻ പോസ്റ്റ് ലക്ഷ്യമാക്കി അടിക്കാൻ അർജൻ്റിന താരങ്ങൾക്കായില്ല. അർജൻ്റിന ഫൈനലിൽ തോൽക്കുന്നത് നാലാം തവണയാണ്. 2010ന് ശേഷം വിശ്വകിരീടം രണ്ടാമതും ചൂടി സ്പെയിൻ ആധിപത്യം സ്ഥാപിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles