10.8 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

വെമ്പായത്ത് ബാറിൽ സംഘര്‍ഷം!! യുവാക്കളെ പെട്രോൾ ഒഴിച്ച് കത്തിച്ചു!!ഒരാളുടെ നില ഗുരുതരം

തിരുവനന്തപുരം: വെമ്പായത്ത് ബാറില്‍ സംഘര്‍ഷത്തിനിടെ ആറ് പേര്‍ക്ക് പൊള്ളലേറ്റു. സംഘര്‍ഷത്തിന് പിന്നാലെ ഒരു സംഘം പുറത്തേക്ക് പോയി പെട്രോള്‍ വാങ്ങി വന്ന് എതിര്‍ സംഘത്തിൻ്റെ ദേഹത്തേക്ക് ഒഴിച്ച് കത്തിക്കുകയായിരുന്നു. വെമ്പായത്തെ വെമ്പായം ഹോട്ടല്‍ ആൻ്റ് റിസോര്‍ട്‌സിലാണ് സംഘര്‍ഷം ഉണ്ടായത്. പെട്രോൾ വാങ്ങിവന്ന അനീഷ്, മറ്റുള്ളവരുടെ ദേഹത്ത് ഒഴിച്ചു കത്തിക്കുകയായിരുന്നു. . പെട്രോള്‍ ഒഴിച്ച അനീഷിൻ്റെ ദേഹത്തേക്കും തീ പടരുകയായിരുന്നു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. അരുണ്‍,നൗഫല്‍,റിയാസ് എന്നിവര്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. പൊള്ളലേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. നന്നാട്ടുകാവ് സ്വദേശി അനീഷ് ആണ് ആക്രമണം നടത്തിയതെന്നു പോലീസിന് കിട്ടിയ പ്രാഥമിക വിവരം. അനീഷിൻ്റെ അരക്ക് താഴേക്ക് ഗുരുതര പൊള്ളലേറ്റു. ആക്രമണത്തില്‍ കാപ്പ കേസ് പ്രതിയും ഉള്‍പ്പെട്ടിട്ടുണ്ട്. റിയാസ് കാപ്പ കേസില്‍ ശിക്ഷ അനുഭവിച്ച ആളാണ്. ആറ്റിങ്ങല്‍ ഡിവൈഎസ് പി സംഭവസ്ഥലത്ത് എത്തി സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു വരികയാണ്. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles