10.2 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശന നടപടി ഈ മാസം 25 മുതല്‍ ആരംഭിക്കും.

തിരു: പ്ലസ് വണ്‍പ്രവേശന അപേക്ഷ മെയ് 25 മുതല്‍ ഓണ്‍ലൈനായി സമർപ്പിക്കാമെന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ.ഷർമ്മിള മേരി ജോസഫ് പറഞ്ഞു. ഹയർ സെക്കൻഡറിയില്‍ നിലവില്‍ 3,61,044 സീറ്റുണ്ട്. വി എച്ച്‌ എസ് ഇ സ്‌കൂളുകളില്‍ 33,000 സീറ്റുമുണ്ട്.

അധിക സീറ്റുകള്‍ ആവശ്യം വന്നാല്‍ മുൻവർഷങ്ങളിലേതുപോലെ നടപടിയെടുക്കുമെന്നും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പല്‍ സെക്രട്ടറി പറഞ്ഞു. പോളിടെക്‌നിക്കില്‍ പ്രവേശനം ആഗ്രഹിക്കുന്നവർക്ക്‌ 30,545 സീറ്റുകളുണ്ട്‌. വിദ്യാർഥികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും, പ്രവേശന നടപടികള്‍ കഴിഞ്ഞവർഷം കൈകാര്യം ചെയ്തതുപോലെ ഇത്തവണയും നടത്തുമെന്നും പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ എൻ എസ്‌ കെ ഉമേഷ്‌ പറഞ്ഞു.

ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷ പാസായവരുടെ സർട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യവാരം മുതല്‍ ഡിജിലോക്കറില്‍ ലഭ്യമാക്കും.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles