തിരു:യുഡിഎഫ് മന്ത്രിസഭയിലേക്ക് തങ്ങളുടെ പ്രതിനിധിയെ പരിഗണിക്കാത്തതിലുള്ള കനത്ത പ്രതിഷേധം ഫാദർ.മോൺസിഞ്ഞോർ യൂജിൻ പെരേര രേഖപ്പെടുത്തി. പലരും സ്വന്തം ഇഷ്ടക്കാരെ തിരുകി കയറ്റാൻ മത്സരിച്ചപ്പോൾ തങ്ങൾക്ക് നൽകിയ വാക്ക് മറന്നു വെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മൂന്നുതവണ മികച്ച ഭൂരിപക്ഷത്തിൽ എം.എൽ.എ ആയ വിൻസന്റ് ഒരു ഗ്രൂപ്പിലും പെടാത്തതുകൊണ്ടാണ് തഴയപ്പെട്ടതെന്ന വിമർശനത്തെ ബലപ്പെടുത്തുന്നതാണ് ബിഷപ്പിന്റെ പ്രതിഷേധം.മത്സ്യത്തൊഴിലാളി മേഖലയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളോടുള്ള അവഹേളനമാണ് ഈ തഴയൽ എന്ന് സമുദായ നേതൃത്വമെന്ന് വിശേഷിപ്പിക്കാവുന്ന അതിരൂപതാ ഉന്നതർ വിലയിരുത്തുന്നു.


Views Today : 78
Total views : 44107