കോട്ടക്കൽ: പ്രദേശത്ത് പെയ്ത കനത്ത മഴയിൽ കോട്ടക്കൽ ടൗണിലും പ്രധാന റോഡുകളിലും രൂക്ഷമായ വെള്ളക്കെട്ടും ശക്തമായ വെള്ളപ്പാച്ചിലും. റോഡരികിലും കടകളുടെ മുൻപിലും നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവ കുത്തിയൊഴുകുന്ന വെള്ളത്തിൽ ഒലിച്ചുപോകുന്ന ഭീതിജനകമായ കാഴ്ചയ്ക്കാണ് നഗരം സാക്ഷ്യം വഹിച്ചത്.
പെട്ടെന്നുണ്ടായ ശക്തമായ മഴയിൽ👍 ടൗണിലെ ഓടകൾ കവിഞ്ഞൊഴുകുകയും റോഡുകളിലേക്ക് ശക്തമായ ഒഴുക്കോടെ വെള്ളം കയറുകയുമായിരുന്നു. കടകളുടെ വരാന്തയിലേക്കും താഴത്തെ നിലകളിലേക്കും വെള്ളം ഇരച്ചുകയറിയത് വ്യാപാരികൾക്കും വഴിയാത്രക്കാർക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചു.
റോഡിലൂടെ സഞ്ചരിക്കാനാകാതെ വാഹനങ്ങൾ പലയിടത്തും കുടുങ്ങിക്കിടന്നു.
ടൗണിൽ ശരിയായ ഡ്രെയിനേജ് സൗകര്യമില്ലാത്തതാണ് ചെറിയ മഴ പെയ്യുമ്പോൾ പോലും ഇത്തരത്തിൽ കനത്ത വെള്ളക്കെട്ടിനും ഒഴുക്കിനും കാരണമാകുന്നതെന്ന് നാട്ടുകാരും വ്യാപാരികളും ആരോപിക്കുന്നു. ശാശ്വതമായ പരിഹാരം കണ്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ ദുരിതത്തിലാകുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക.


Views Today : 9
Total views : 44002