കോഴിക്കോട്: അരാജകത്വത്തിനെതിരെയും ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിനായും എൻ.ഡി.എ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ പദയാത്രയ്ക്ക് കോഴിക്കോട്ട് സ്വീകരണം നൽകി എരഞ്ഞിപ്പാലത്തുനിന്ന് ആരംഭിച്ച് മുതലക്കുളം മൈതാനിയിൽ സമാപിച്ച പ്രകടനത്തിൽ ധാരാളം പ്രവർത്തകർ അണിനിരന്നു. ബി ജെ പി
ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ്, സൗത്ത് ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബു, നോർത്ത് ജില്ലാ പ്രസിഡന്റ് പ്രഫുൽ കുമാർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. വിവിധ മണ്ഡലങ്ങളിൽനിന്നും പഞ്ചായത്തുകളിൽനിന്നും പ്രവർത്തകരെത്തി.
ബിജെപി
ദേശീയ ഉപാധ്യക്ഷൻ എം. നാഗരാജ പരിപാടി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് റൂറൽ ജില്ലാ പ്രസിഡന്റ് ദേവദാസ് മാസ്റ്റർ സ്വാഗതം ആശംസിച്ചു. കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ് കെ. പി. പ്രകാശ് ബാബു അധ്യക്ഷത വഹിച്ചു.
സ്ത്രീകളും യുവാക്കളും മുതിർന്ന പ്രവർത്തകരുമടക്കം പങ്കെടുത്തു. ജനാധിപത്യ സംവിധാനങ്ങളെയും പൗരാവകാശങ്ങളെയും സംരക്ഷിക്കണമെന്ന സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു പദയാത്ര.
അരാജകത്വ പ്രവണതകൾക്കെതിരെ ജനകീയ പ്രതിരോധം ശക്തിപ്പെടുത്താനും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും നേതാക്കൾ ആഹ്വാനം ചെയ്തു.
റിപ്പോർട്ട് :ചന്ദ്രൻ ഇസ്ക്ര .
ഡെയിലി
ന്യൂസ് കേരള .


Views Today : 9
Total views : 44002