9.8 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

വോട്ടർപട്ടിക പരിഷ്കരണം; ഫോം 6 ലെ നിർണായക തിരുത്തൽ പൂർത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി:* സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഫോം 6 ലെ നിർണായക തിരുത്തൽ പൂർത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ. ഫോം 6 ൻ്റെ ഓൺലൈൻ പതിപ്പിൽ നിന്ന് എസ് ഐ ആർ ഡിക്ലറേഷൻ നീക്കം ചെയ്തു. നേരത്തെ രണ്ട് വിഭാഗങ്ങൾ ഒറ്റ ഫോമിന്റെ ഭാഗമാക്കിയത് നിയമവിരുദ്ധമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർമാർ ചൂണ്ടിക്കാട്ടിയിരുന്നു. വോട്ടർമാർ നൽകേണ്ട സത്യവാങ്മൂലം ഒഴിവാക്കി വ്യത്യസ്ത ഫോം ആക്കി നിലനിർത്തും.നേരത്തെ രണ്ട് വിഭാഗങ്ങൾ ഒറ്റ ഫോമിൻ്റെ ഭാഗമാക്കിയത് നിയമവിരുദ്ധമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർമാർ ചൂണ്ടിക്കാട്ടിയിരുന്നു.ഡിക്ലറേഷൻ പ്രകാരം അവസാന എസ് ഐ ആറിലെ വോട്ടറിൻ്റെ വിവരങ്ങളോ, മാതാപിതാക്കളുടെ വിവരങ്ങളോ നൽകാതെ എൻറോൾമെൻ്റുമായി മുന്നോട്ട് പോകാൻ കഴിഞ്ഞിരുന്നില്ല.തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലും ഫോം 6 ൽ നിന്ന് ഡിക്ലറേഷൻ ഒഴിവാക്കും എന്ന് അറിയിച്ചിരുന്നു.അതേസമയം, 6 സംസ്ഥാനങ്ങളിൽ എസ്‌ഐആർ സമയപരിധി നീട്ടിയിട്ടുണ്ട്. ഡൽഹിയിൽ അന്തിമ വോട്ടർ പട്ടിക ഡിസംബർ 22 ന് പ്രസിദ്ധീകരിക്കും. മഹാരാഷ്ട്ര, നാഗാലാൻഡ്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ നവംബർ 30 ന് പ്രസിദ്ധീകരിക്കും. അതിനിടെ ഡൽഹി എസ് ഐ ആർ നടപടികളിൽ മുസ്തഫാബാദിൽ വ്യാപക ക്രമക്കേട് നടന്നെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. മുസ്ലിം വോട്ടർമാരെ പട്ടികയിൽ നിന്നൊഴിവാക്കാൻ ബിജെപി ഏജന്റുമാർ കൂട്ടത്തോടെ ഫോം 7 നൽകി എന്നാണ് ആരോപണം. ബി.ജെ.പി ബൂത്ത് ലെവൽ ഏജന്റുമാർ സമർപ്പിച്ച 572 ഫോം 7 അപേക്ഷകളും മുസ്ലിം വോട്ടർമാർക്കെതിരെയായിരുന്നു.താമസം മാറിയെന്നും മരിച്ചെന്നും കാണിച്ച് പേര് വെട്ടാൻ അപേക്ഷിച്ച 28 വോട്ടർമാരും സ്വന്തം വീടുകളിൽ താമസിക്കുന്നു എന്നും ദി ഹിന്ദു അന്വേഷണത്തിൽ കണ്ടെത്തി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles