വെഞ്ഞാറമൂട്: വേറ്റിനാട് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ വിദ്യാധരന്റെ മൃതദേഹം കണ്ടെത്തി. വെഞ്ഞാറമൂട് മുദാക്കൽ കട്ടിയാട് തോട്ടിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
അപകടം സംഭവിച്ച് നാലാം ദിവസവും തെരച്ചിൽ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. എൻഡിആർഎഫ് സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
വിവാഹനിശ്ചയം കഴിഞ്ഞ് മടങ്ങുകയായിരുന്ന ദമ്പതികളാണ് ഓട്ടോയിലുണ്ടായിരുന്നത്. വിദ്യാധരനും ഭാര്യയും സഞ്ചരിച്ച ഓട്ടോറിക്ഷയാണ് തോട്ടിലേക്ക് മറിഞ്ഞത്. ഭാര്യ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. മരത്തിന്റെ വേരിൽ പിടിച്ചു കിടന്ന ഭാര്യയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഫയർഫോഴ്സും സ്കൂബാ ഡൈവിംഗ് സംഘവും ചേർന്നാണ് വിദ്യാധരനായി തെരച്ചിൽ നടത്തിയിരുന്നത്.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. കനത്ത മഴയെത്തുടർന്ന് വട്ടപ്പാറ വേറ്റിനാട് ഭാഗത്ത് റോഡിലെ വെള്ളക്കെട്ടിലൂടെ വന്ന ഓട്ടോറിക്ഷ പെട്ടെന്ന് നിയന്ത്രണം വിട്ട് സമീപത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു.


Views Today : 9
Total views : 44002