9.8 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ 2027 ജനുവരിയില്‍ പരിഗണിക്കും

ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തെ ചോദ്യം ചെയ്യുന്ന ഹരജികള്‍ 2027 ജനുവരി 21ന് പരിഗണിക്കുമെന്ന് സുപ്രിംകോടതി. കേസിലെ എല്ലാ കക്ഷികളും തങ്ങളുടെ വാദങ്ങളും സത്യവാങ്മൂലങ്ങളും ഡിസംബര്‍ 31നകം നല്‍കണമെന്ന് ജസ്റ്റീസുമാരായ എം എം സുന്ദരേഷ്, പി ബി വരാലെ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശിച്ചു. ഹരജിക്കാര്‍ ചൂണ്ടിക്കാണിച്ച മുന്‍കാല വിധികള്‍ സമാഹരിക്കാന്‍ നോഡല്‍ കൗണ്‍സിലിനോട് ആവശ്യപ്പെട്ട കോടതി, അവരുടെ രേഖാമൂലമുള്ള സമര്‍പ്പിക്കലുകള്‍ക്ക് മറുപടി നല്‍കാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. അഞ്ച് പ്രധാന ഹരജികള്‍ നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബാക്കി 135 എണ്ണം ഇടക്കാല അപേക്ഷകളാക്കി മാറ്റിയിട്ടുണ്ടെന്നും നോഡല്‍ കൗണ്‍സില്‍ ബെഞ്ചിനെ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അഞ്ച് പ്രധാന ഹര്‍ജികള്‍ മാത്രം തിരഞ്ഞെടുത്തുകൊണ്ടുള്ള കോടതിയുടെ 2025 ഏപ്രില്‍ 17-ലെ ഉത്തരവ് പരാമര്‍ശിക്കുകയും ആ ക്രമീകരണത്തില്‍ മാറ്റം വരുത്തരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പാര്‍ലമെന്റ് നിയമം പാസാക്കുകയും 2025 ഏപ്രിലില്‍ രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ നിയമം ചോദ്യം ചെയ്യപ്പെട്ടത്. 2025 സെപ്റ്റംബര്‍ 15ന് സുപ്രിംകോടതി നിയമം പൂര്‍ണ്ണമായി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചെങ്കിലും, ഇതിലെ ചില പ്രധാന വ്യവസ്ഥകള്‍ മരവിപ്പിച്ചിരുന്നു. ഒരു വ്യക്തി വഖ്ഫ് സ്വത്ത് സൃഷ്ടിക്കുന്നതിന് മുന്‍പ് കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും ഇസ്‌ലാം മതം അനുഷ്ഠിച്ചിരിക്കണം എന്ന നിബന്ധനയും, നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ ഒരു വസ്തുവിനെയും വഖ്ഫ് ആയി പരിഗണിക്കാന്‍ കഴിയില്ലെന്ന വ്യവസ്ഥയും ഇതില്‍ ഉള്‍പ്പെടുന്നു. കോടതിയുടെ ഇടക്കാല ഉത്തരവ് മുസ്‌ലിം ഇതര പ്രതിനിധികളുടെ പങ്കാളിത്തത്തിനും പരിധി നിശ്ചയിച്ചിരുന്നു. 20 അംഗങ്ങളുള്ള സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സിലില്‍ നാലില്‍ കൂടുതല്‍ പേരും, 11 അംഗങ്ങളുള്ള സംസ്ഥാന ബോര്‍ഡുകളില്‍ മൂന്നില്‍ കൂടുതല്‍ പേരും മുസ്‌ലിം ഇതര പ്രതിനിധികള്‍ ആകാന്‍ പാടില്ലെന്നായിരുന്നു വ്യവസ്ഥ.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles